undefined

ഈ വൈകാരിക സാഹചര്യത്തിൽ ഒരു ഹിന്ദു മുസ്‌ലിം ലഹളയ്ക്ക് വഴിയൊരുക്കി നൽകരുത്: ശ്രീജാ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

Highlights

ശബരിമല ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അപമാനിച്ചു പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ എറണാകുളം സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദമായിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തി കലാപം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും പോലീസ് കേസെടുക്കണം എന്നും പല കോണില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ശബരിമല ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അപമാനിച്ചു പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ എറണാകുളം സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദമായിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തി കലാപം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും പോലീസ് കേസെടുക്കണം എന്നും പല കോണില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ മുസ്ലീം/ന്യൂനപക്ഷ രാഷ്ട്രീയ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര കടുത്ത വിമര്‍ശനമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ മറവിൽ കേരളത്തിൽ വൻ കലാപം ഉണ്ടാക്കാൻ തയ്യാറെടുക്കുന്ന തീവ്ര ഹിന്ദുത്വവാദികളുടെ അജണ്ടയ്ക്ക് ഇന്ധനം പകരാൻ രഹ്ന ഫാത്തിമമാർ ശ്രമിക്കരുത് ... രാഷ്ട്രീയ സാഹചര്യത്തിനൊത്തു വേണം പ്രതികരണങ്ങൾ ... നിങ്ങൾക്ക് ബോഡി പൊളിറ്റിക്സ് പറയേണ്ട അന്തരീക്ഷമല്ല ഇപ്പോൾ കേരളത്തിലുള്ളത് .. വർഗീയ കലാപത്തിന് തക്കം പാർത്തിരിക്കുന്നവരുടെ കയ്യിൽ ദയവായി ആയുധം പിടിപ്പിച്ചു കൊടുക്കരുത് ...

ശബരിമല വിധിയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലീങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്ന നെറികെട്ട നിലപാടാണ് ഈ ദിവസങ്ങളിൽ സംഘ് പരിവാറിന്റെ സൈബറിടങ്ങളിൽ കണ്ടത് .. അവർക്കു ശക്തിപകരാം എന്നല്ലാതെ മറ്റൊരു രാഷ്ട്രീയ ഗുണവും ആ ഫോട്ടോ കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല ...

ഭരണകൂടവും പൊതുസമൂഹവും അത്യന്തം ജാഗ്രത പാലിക്കേണ്ട സമയമാണിത് ... പലവിധത്തിലും കേരളത്തെ കലാപഭൂമിയാക്കി മാറ്റി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ സംഘ് പരിവാർ ശ്രമിച്ചിട്ടും അത് നടക്കാതെ പോയത് നമ്മുടെ രാഷ്ട്രീയ ജാഗ്രത ഒന്ന് കൊണ്ട് മാത്രമാണ് ആ ജാഗ്രത ഏറ്റവും കൂടുതൽ വേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത് ...അവിടേക്കു മേലും കീഴും നോക്കാതെ രഹ്ന ഫാത്തിമമാർ കടന്നു വരുന്നത് ശുദ്ധ രാഷ്ട്രീയ വിവരക്കേടാണ് എന്ന് തന്നെ പറയേണ്ടി വരും .... ദയവായി നിങ്ങളെ പോലുള്ളവർ ഈ വൈകാരിക സാഹചര്യത്തിൽ ഒരു ഹിന്ദു മുസ്‌ലിം ലഹളയ്ക്ക് വഴിയൊരുക്കി നൽകരുത് ...രഹ്ന ഫാത്തിമയെന്ന പേരും ആ ഒരൊറ്റ ഫോട്ടോയും മതി സംഘ് പരിവാറിന് മുസ്ലീങ്ങൾക്കെതിരെ വിശ്വാസികളായ ഹിന്ദു സ്ത്രീകളെ തെരുവിലിറക്കാനും അതുവഴി അവരുടെ രാഷ്ട്രീയോദ്ദേശം നടപ്പിലാക്കാനും ...

നിരപരാധികളായ മുസ്‌ലിങ്ങളുടെ നെഞ്ചത്തേക്ക് പാഞ്ഞു കയറാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന സംഘ് പരിവാരങ്ങൾക്കു വഴി വെട്ടി നൽകുന്ന പണി ദയവായി ഏറ്റെടുക്കാതിരിക്കുക .

More from this Section

Highlights

ശബരിമല ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അപമാനിച്ചു പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ എറണാകുളം സ്വദേശിയായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദമായിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തി കലാപം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും പോലീസ് കേസെടുക്കണം എന്നും പല കോണില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.