undefined

ശബരിമല വിഷയത്തെ കേവല യുക്തിവാദികളും സെൽഫി ആക്റ്റിവിസ്റ്റുകളും സമീപിക്കുന്ന രീതിയിൽ ചില വലിയ അപകടങ്ങളുണ്ട് - അന്‍സിഫ് അബു എഴുതുന്നു

ശബരിമല വിഷയത്തെ കേവല യുക്തിവാദികളും സെൽഫി ആക്റ്റിവിസ്റ്റുകളും സമീപിക്കുന്ന രീതിയിൽ ചില വലിയ അപകടങ്ങളുണ്ട് - അന്‍സിഫ് അബു എഴുതുന്നു

Highlights

സ്‌ത്രീകളെ ശബരിമലയിൽ നിന്ന് മാറ്റിനിർത്തുക എന്നതിലെ വിവേചനത്തിനെതിരെയായിരുന്നു കോടതി വിധി. വിശ്വാസികളായ സ്‌ത്രീകൾക്ക്‌ അവരാഗ്രഹിക്കുന്ന പക്ഷം ശബരിമലയിൽ കയറാം എന്നതിൽ ആഘോഷിക്കപ്പെടേണ്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഉറപ്പു വരുത്താൻ ശ്രമിക്കുന്ന ലിംഗ സമത്വവും ജനാധിപത്യവുമാണ്.

ശബരിമല വിഷയത്തെ കേവല യുക്തിവാദികളും സെൽഫി ആക്റ്റിവിസ്റ്റുകളും സമീപിക്കുന്ന രീതിയിൽ ചില വലിയ അപകടങ്ങളുണ്ട്... വൈകാരിക പ്രകടനങ്ങൾ കൊണ്ടും ആഘോഷപരതകൾ കൊണ്ടും സ്വീകരിക്കേണ്ട ഒരു വിധിയല്ല അത്...

സ്‌ത്രീകളെ ശബരിമലയിൽ നിന്ന് മാറ്റിനിർത്തുക എന്നതിലെ വിവേചനത്തിനെതിരെയായിരുന്നു കോടതി വിധി. വിശ്വാസികളായ സ്‌ത്രീകൾക്ക്‌ അവരാഗ്രഹിക്കുന്ന പക്ഷം ശബരിമലയിൽ കയറാം എന്നതിൽ ആഘോഷിക്കപ്പെടേണ്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഉറപ്പു വരുത്താൻ ശ്രമിക്കുന്ന ലിംഗ സമത്വവും ജനാധിപത്യവുമാണ്.... ഇനിയീ ലിംഗ സമത്വവും ജനാധിപത്യവും ശബരിമലക്ക് മാത്രമാണോ ബാധകമാവുക.. ആർട്ടിക്കിൾ 14 പ്രകാരം ഇത് എവിടെയും ബാധകമാണ്.. ലിംഗ വിവേചനം പാടില്ല എന്നത് മാത്രമാണ് കോടതിയുടെ കൺസേൺ.. അത് മുസ്ലിം പള്ളിയിൽ ആയാലും ശബരിമലയിൽ ആയാലും.. മുംബൈ ഹൈക്കോടതിയുടെ മുംബൈ ദർഖ വിധി ഈയവസരത്തിൽ പരിശോധിക്കാവുന്നതാണ്..

മുംബൈയിലെ ഹാജി അലി ദർഖയിലെ, വിലക്കപ്പെട്ട ഏരിയ (grave area) യിൽ സ്‌ത്രീകൾക്ക് കൂടി പ്രവേശനം നൽകണം എന്നാവശ്യപ്പെട്ട് കൊണ്ട് ഭാരതിയ മുസ്ലിം മഹിളാ ആന്തോളൻ എന്ന എൻജിഒ യും, നൂർജഹാൻ നിയാസ്, സക്കിയ സോമൻ എന്നീ സ്ത്രീകളും 2014 ഇൽ നൽകിയ പൊതുതാല്പര്യ ഹർജിയിൽ ആയിരുന്നു മുംബൈ ഹൈക്കോടതിയുടെ ചരിത്ര വിധി.. സ്‌ത്രീകൾ കയറിയാൽ അവിടം അശുദ്ധമാവുമെന്നും അത് ഇസ്ലാം അനുവദിക്കില്ലെന്നുമായിരുന്നു പ്രതിപക്ഷ വാദം.. പക്ഷെ കോടതി അതൊന്നുമല്ല പരിഗണിച്ചത്.. ഒരു ജനാധിപത്യ ഭരണകൂടത്തിൽ കോടതി ഇടപെടേണ്ടതും അങ്ങനെയാണ്..

ശബരിമല വിഷയം, ഗ്രൗണ്ട് റിയാലിറ്റിയിൽ വർക്ക് ചെയ്യുന്നത് മറ്റൊരു രീതിയിലാണ്.. 'ശബരിമലയിൽ ഞങ്ങൾ കയറില്ല', എന്നോ,' 'സ്ത്രീകളാരും അവിടെ കയറാൻ പാടില്ല' എന്നോ നിലപാടെടുക്കുന്ന എല്ലാവരും സംഘികൾ അല്ല.. ബ്രോഡർ സെൻസിൽ പ്രോ ലെഫ്റ്റ് ആയിട്ടുള്ള ആളുകളും അക്കൂട്ടത്തിൽ ഉണ്ടാവും.. തങ്ങൾ പിന്തുടർന്നു വന്ന വിശ്വാസങ്ങളും ആചാരങ്ങളും അവരിൽ ചെലുത്തിയ സ്വാധീനമാവാം അത്... ശരിയാണ്, അതിൽ പാട്രിയാർക്കി ഉണ്ട്....പക്ഷെ അവർക്ക് ലഭ്യമായ സാംസ്കാരിക മൂലധനത്തെ കൂടി അഡ്രസ്‌ ചെയ്യാതെ, ആ പാട്രിയാർക്കിയെ അഡ്രസ് ചെയ്യാൻ കഴിയില്ല .... കാരണം മനുഷ്യരുടെ ജീവിതത്തെ തന്നെ നിർണ്ണയിക്കുന്ന ഒരു ഭൗതികശക്തിയായിട്ടാണ് ഈ വിശ്വാസം പ്രവർത്തിക്കുന്നത്..

സംഘപരിവാർ ഇപ്പോൾ ചെയ്യുന്നതെന്താണ്? ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്നു ഒഴുക്കൻ മട്ടിൽ നിലപാട് എടുക്കും.. ഫ്രിഞ്ചു ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി ഗ്രൗണ്ട് ലെവലിൽ ഇതിനെ എതിർക്കും.. അതിനു വേണ്ടി വ്യാപകമായ കുപ്രചരണങ്ങൾ നടത്തും.. ശബരിമല സ്‌ത്രീ പ്രവേശനത്തിനായി അപ്പീൽ നൽകിയത് ഒരു മുസ്ലിം ആണ് എന്ന് പ്രചരിപ്പിക്കും..ഭക്തി പസ്രിജ, ഡോ ലക്ഷ്മി ശാസ്‌ത്രി, പ്രേമ കുമാരി, അൽക്ക ശർമ്മ, സുധാ പാൽ എന്നീ 5 വനിതാ അഭിഭാഷകരാണ് കേസ് കൊടുത്തതെന്ന് മറ്റാരെക്കാളും നന്നായി അവർക്കറിയാം... പക്ഷെ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷന്റെ നേതൃസ്ഥാനത്തു ഇപ്പോഴുള്ള മുസ്ലിം നാമധാരിയുടെ പേര് തന്നെ അതിനായി ഉപയോഗിക്കും...

അയ്യപ്പസംരക്ഷണ സേനകൾ രൂപീകരിച്ച് അത് ഇടപെടൽ വിപുലമാക്കും.. 70 കൾക്ക് മുൻപ് സ്‌ത്രീകൾ നിരന്തരമായി ശബരിമലയിൽ കയറിയിട്ടുണ്ട് എന്നു ടി ജി മോഹൻദാസ് ചാനലിൽ ഇരുന്ന്, തെളിവ് സഹിതം പറയും.. അതേ സമയം അമ്പലവും അയ്യപ്പനെയും അശുദ്ധമാക്കുന്നു എന്നു ഗ്രൗണ്ട് ലെവലിൽ വിലപിക്കും..

വിശ്വാസികളോടൊപ്പം തങ്ങളുണ്ട് എന്ന ജാഗ്രത നിരന്തരം പങ്കുവച്ചു കൊണ്ടിരിക്കും... ഇവിടുത്തെ സെക്യൂലർ വ്യവഹാരം, ജനാധിപത്യ ഭരണഘടന, അതിലെ നീതിന്യായ വ്യവസ്‌ഥ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എല്ലാം, ഹിന്ദു വിരുദ്ധമാണ് എന്ന് വിശ്വാസിക്കാൻ ഹിന്ദു മത വിശ്വാസികളെ പ്രാപ്‌തമാക്കുക എന്നതാണ് എല്ലാ അർത്ഥത്തിലും ആ ഇടപെടലിന്റെ കാതൽ.. ആ അരക്ഷിതാവസ്ഥ വിശ്വാസികളിൽ സൃഷ്‌ടിക്കാൻ കഴിഞ്ഞാൽ അവർ വിജയിച്ചു. അതത്രമേൽ വിസിബിൾ അല്ലെങ്കിൽ കൂടി, പതുക്കെ അത്, ചെറുതായെങ്കിലും പ്രവർത്തിക്കും എന്നാണ് എനിക്ക് തോന്നുന്നത്...അതുകൊണ്ട് വിശ്വാസികൾ എന്തും പറയട്ടെ, എന്ന ജൻഡർ വേഴ്സസ് റിലീജിയൺ ഇഷ്യൂ മാത്രമായി ഇതിനെ കാണരുത്... അതിനെ കൂടി അഡ്രസ്‌ ചെയ്യാനുള്ള രാഷ്ട്രീയ ബാധ്യത നമുക്കുണ്ട്.. കാരണം ഈ മതനിരപേക്ഷത തകർക്കപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണത്...

ഈ ഭരണഘടന നമ്മുടെ വിശ്വാസങ്ങളെ ഒരു നിലയിലും സംരക്ഷിക്കില്ല, എന്നു വരുത്തിത്തീർക്കാൻ തന്നെയാവും ഗ്രൗണ്ട് ലെവലിൽ അവരീ വിധിയെ ഉപയോഗിക്കുക.. അതിനിടയിലാണ് രഹനയെ പോലുള്ളവരുടെ ആഘോഷ പോസ്റ്റുകൾ അവർക്ക് കിട്ടുന്നത്.. നോക്കൂ, ഇനി ഇതുപോലുള്ളവരാണ് മല ചവിട്ടാൻ പോവുന്നത്, ഇസ്ലാം മത വിശ്വാസികളായ അരാജക വാദികളാണ് ഇനി മല ചവിട്ടാൻ പോവുന്നത് എന്ന പ്രചരണത്തെ ബലപ്പെടുത്താൻ തൽക്കാലം സംഘിന് അതു മതി..

ഇത്തരം ഇടപെടലുകൾ ഇവിടുത്തെ പാട്രിയാർക്കിയെ ഒരു തരിമ്പു പോലും പോറൽ ഏൽപ്പിക്കാൻ പോവുന്നില്ല. സംഭവിക്കാൻ പോവുന്നത് വിശ്വാസികളായ സ്‌ത്രീകൾ ഉൾപ്പെടെ സംഘിന്റെ പാട്രിയാർക്കൽ ആഖ്യാനങ്ങളിൽ പിന്നെയും പെട്ടു പോവും എന്നതാണ്..

ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത്, താല്പര്യമുള്ള വിശ്വാസികളായ സ്‌ത്രീകൾക്ക്‌ പോവാനുള്ള സൗകര്യം ലഭ്യമാക്കുക എന്നതാണ്... രാഹുൽ ഈശ്വരൻമാർ എത്ര ബഹളം വച്ചാലും ഭരണഘടനയുടെ കരുത്തുള്ളിടത്തോളം, പതുക്കെയെങ്കിലും അതൊരു സ്വാഭാവിക സംഭവമായി മാറും... അങ്ങനെ ഗ്രാജുവൽ ആയാണ് പാട്രിയാർക്കിയെ നമ്മൾ പോറൽ എൽപ്പിക്കേണ്ടത്... അല്ലാതെ പ്രകോപനം സൃഷ്ടിച്ചു ശബരിമലയിൽ പോയി ഡിജെ പാർട്ടി നടത്തിക്കളയാം എന്നു കരുതുന്നവരുടെ സ്ട്രാറ്റജി ഉപയോഗിച്ചല്ല.. അത് വിശ്വാസികളെ മതനിരപേക്ഷതയുടെ പാതയിൽ നിന്നാകറ്റാനെ ഉപകരിക്കൂ..

അതുകൊണ്ട് ഇപ്പോൾ വേണ്ടത് ജാഗ്രതയാണ്. വൈകാരികമായ ആഘോഷപരതകൾക്ക് തൽക്കാലം ഇവിടെ ഒന്നും ചെയ്യാനില്ല...

(മാധ്യമ വിദ്യാര്‍ഥിയും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ നേതാവുമാണ് ലേഖകന്‍)

More from this Section

Highlights

സ്‌ത്രീകളെ ശബരിമലയിൽ നിന്ന് മാറ്റിനിർത്തുക എന്നതിലെ വിവേചനത്തിനെതിരെയായിരുന്നു കോടതി വിധി. വിശ്വാസികളായ സ്‌ത്രീകൾക്ക്‌ അവരാഗ്രഹിക്കുന്ന പക്ഷം ശബരിമലയിൽ കയറാം എന്നതിൽ ആഘോഷിക്കപ്പെടേണ്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഉറപ്പു വരുത്താൻ ശ്രമിക്കുന്ന ലിംഗ സമത്വവും ജനാധിപത്യവുമാണ്.