undefined

എ കെ ആന്റണിയുടെ അന്നത്തെ വിമാന യാത്ര; സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് എട്ടു വര്‍ഷത്തിനു ശേഷം എഐസിസി നല്‍കിയത് ഇരട്ടിയിലധികം തുക

എ കെ ആന്റണിയുടെ അന്നത്തെ വിമാന യാത്ര; സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് എട്ടു വര്‍ഷത്തിനു ശേഷം എഐസിസി നല്‍കിയത് ഇരട്ടിയിലധികം തുക

Highlights

  • ഡല്‍ഹിയില്‍നിന്ന് ആന്റണിക്ക് കേരളത്തിലെത്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനവും ഒരുക്കിയിരുന്നു
  • എന്നാല്‍ ആ യാത്രയെ സംബന്ധിച്ച് പിന്നീടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നത്

ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം ചെലവഴിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്ര വന്‍ വിവാദമാണ് ക്ഷണിച്ചു വരുത്തിയത്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരുടെ വിമാനയാത്രകള്‍ വിവാദങ്ങള്‍ വിളിച്ചു ക്ഷണിച്ചു വരുത്തുന്നത് ഇതാദ്യമല്ല. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍രത്തില്‍ പി ജെ ജോസഫ്, അഞ്ജു ബോബി ജോര്‍ജ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ വിമാനയാത്രകളൊക്കെ വിവാദമായിട്ടുണ്ട്. പിണറായി വിജയന്റെ യാത്രയെ തുടര്‍ന്ന് കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ യാത്രകളും സോഷ്യല്‍ മീഡിയയില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയൊക്കെ വരുന്നതിനു മുന്‍പ് വിവാദമായ മറ്റൊരു വിമാന യാത്രയുണ്ട്. യാത്ര ചെയ്തത് ആദര്‍ശ ധീരത പേരുകേട്ട കെ ആന്റണി ആയിരുന്നു എന്നുള്ളതാണ് കൗതുകകരം.

1995 ലായിരുന്നു സംഭവം. കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ രാജിവച്ച സമയം. അടുത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറാന്‍ അന്ന് ദല്‍ഹിയിലായിരുന്നു എ കെ ആന്റണിയോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍നിന്ന് ആന്റണിക്ക് കേരളത്തിലെത്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനവും ഒരുക്കിയിരുന്നു. 15 ലക്ഷം രൂപയായിരുന്നു യാത്രാ ചെലവായി വ്യോമസേന അറിയിച്ചത്. എന്നാല്‍ പ്രത്യേക വിമാനം വേണ്ടെന്ന് ആന്റണി നേതൃത്വത്തെ അറിയിച്ചു. പക്ഷേ അന്നത്തെ പ്രധാനമന്ത്രിയായ പി വി നരസിംഹറാവു അതു ചെവിക്കൊണ്ടില്ല.


"യാത്ര നടത്തുമ്പോള്‍ ആന്റണിക്ക് ഔദ്യോഗിക പദവികളൊന്നും ഇല്ലായിരുന്നു"


അന്നത്തെ യാത്രയ്ക്ക് പണം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, പണം നല്‍കാനാവില്ല എന്ന് അറിയിച്ച് ഡല്‍ഹിയിലേക്കും പ്രസ്തുത ബില്‍ പലവട്ടം സഞ്ചരിച്ചു. ഒടുവില്‍ എട്ടു വര്‍ഷത്തിനുശേഷം വ്യോമസേനയ്ക്ക് പണം ലഭിച്ചു. പണം ലഭിച്ചു ലഭിച്ചതാകട്ടെ സര്‍ക്കാരില്‍നിന്നും അല്ല എന്നുള്ളതായിരുന്നു രസകരം. എട്ടുവര്‍ഷത്തെ 18 ശതമാനം പലിശയടക്കം 31 ലക്ഷം രൂപ നല്‍കിയത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയായിരുന്നു. 15 ലക്ഷം രൂപയുടെ യാത്രയ്ക്ക് ഇരട്ടിയിലധികം നല്‍കി കോണ്‍ഗ്രസ് തങ്ങളുടെ മാനം രക്ഷിക്കുകയായിരുന്നു.


More from this Section

Highlights

  • ഡല്‍ഹിയില്‍നിന്ന് ആന്റണിക്ക് കേരളത്തിലെത്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനവും ഒരുക്കിയിരുന്നു
  • എന്നാല്‍ ആ യാത്രയെ സംബന്ധിച്ച് പിന്നീടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നത്