undefined

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ: സെൻസെക്സ് 304 പോയന്റ് നേട്ടത്തിൽ ക്ളോസ് ചെയ്തു

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ: സെൻസെക്സ് 304 പോയന്റ് നേട്ടത്തിൽ ക്ളോസ് ചെയ്തു

Highlights

സെന്‍സെക്‌സ് 303.60 പോയന്റ് ഉയര്‍ന്ന് 34445.75ലും നിഫ്റ്റി 91.6 പോയന്റ് നേട്ടത്തില്‍ 10,582.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 303.60 പോയന്റ് ഉയര്‍ന്ന് 34445.75ലും നിഫ്റ്റി 91.6 പോയന്റ് നേട്ടത്തില്‍ 10,582.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1606 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1159 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുഎസ് ഫെഡ് റിസര്‍വിന്റെ വളര്‍ച്ചാ അനുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലായിരുന്നു.

യുഎസ് ഫെഡ് റിസര്‍വിന്റെ വളര്‍ച്ചാ അനുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലായിരുന്നു. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, സിപ്ല, ഐടിസി, എസ്ബിഐ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

More from this Section

Highlights

സെന്‍സെക്‌സ് 303.60 പോയന്റ് ഉയര്‍ന്ന് 34445.75ലും നിഫ്റ്റി 91.6 പോയന്റ് നേട്ടത്തില്‍ 10,582.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്