undefined

രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിലയിലേക്ക്: ഡോളറിന് 69 രൂപ

രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിലയിലേക്ക്: ഡോളറിന് 69 രൂപ

Highlights

രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി. 49 പൈസ താഴ്ന്നാണ് ഇന്നു രാവിലെ വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്.

ആഗോള വിപണിയിൽ ഇന്ധന വില വർധിച്ചതും യുഎസ് ചൈന വ്യാപാര പ്രശ്നങ്ങളുമെല്ലാം രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. ഡോളറിനുളള കൂടുതൽ ആവശ്യകതയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണമായി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളർ വാങ്ങിക്കൂട്ടുകയും ചെയ്തു.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിർത്തിവയ്ക്കണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടുണ്ട്. ഇതും വിനിമയ നിരക്കിലെ വർധനവിന് ആക്കം കൂട്ടിയ ഘടകമാണ്. 2013 ഓഗസ്റ്റ് 28ന് 68.80 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്.

More from this Section

Highlights

രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 69 രൂപയിലെത്തി