undefined

പുതുവർഷത്തിൽ ബ്ളാക്ക് ഡേ ഔട്ട് പ്രഖ്യാപിച്ച് ബി.എസ്.എൻ.എൽ: സൗജന്യ കോളുകൾ ലഭിക്കില്ല

പുതുവർഷത്തിൽ ബ്ളാക്ക് ഡേ ഔട്ട് പ്രഖ്യാപിച്ച് ബി.എസ്.എൻ.എൽ: സൗജന്യ കോളുകൾ ലഭിക്കില്ല

Highlights

  • പുതുവത്സര ദിനത്തിൽ ഉപയോക്താക്കൾക്ക് ഇരുട്ടടിയുമായി ബി.എസ്.എൻ.എൽ. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിൽ ബ്ളാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ

പുതുവത്സര ദിനത്തിൽ ഉപയോക്താക്കൾക്ക് ഇരുട്ടടിയുമായി ബി.എസ്.എൻ.എൽ. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിൽ ബ്ളാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ. ഈ ദിവസങ്ങളിൽ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബിഎസ്എൻഎൽ വരിക്കാരെ നിരാശപ്പെടുത്തുന്നതാണ് നിലവിലെ വെട്ടിചുരുക്കൽ. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയ്‌സ് കോളുകള്‍, എസ്.എം.എസ് എന്നിവയിൽ നിലവിലുള്ള ഇളവുകൾ ഈ രണ്ട് ദിവസങ്ങളിലും ലഭ്യമാകില്ല.

149, 159 രൂപകൾക്ക് നൽകുന്ന ഓഫറുകളും ഈ ദിവസത്തിൽ‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ജനപ്രിയ വൗച്ചറുകളെന്ന് ഖ്യാതി നേടിയ 446, 186, കോംബോ പ്ലാനുകളായ 15, 77, 177, 74 എന്നിവക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടില്ലെന്നും ബി.എസ്.എന്‍.എല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

പുതുവത്സരം പ്രമാണിച്ച് ഐഡിയ പോലുള്ള സ്വകാര്യ മൊബൈല്‍ കമ്പനികള്‍ 199 രൂപയ്ക്ക് 28 ജി.ബി ഇന്റര്‍നെറ്റും സൗജന്യ കോളും കസ്റ്റമര്‍ക്ക് നല്‍കുമ്പോള്‍ പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇത്തരത്തില്‍ ഓഫറുകള്‍ നിര്‍ത്തലാക്കുന്നത് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വേണ്ടിയാണെന്നൊരു ആരോപണവും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരിക്കില്ലെന്നും പുതുവത്സരം പ്രമാണിച്ച് ഉണ്ടാകാറുള്ള തിരക്കിനെ തുടർന്ന് സംഭവിക്കുന്ന നെറ്റ് തകരാർ ഒഴിവാക്കാനാണ് ബ്ലാക്ക് ഔട്ട് ദിനമായി പ്രഖ്യാപിക്കുന്നതെന്നും ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

More from this Section

Highlights

  • പുതുവത്സര ദിനത്തിൽ ഉപയോക്താക്കൾക്ക് ഇരുട്ടടിയുമായി ബി.എസ്.എൻ.എൽ. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിൽ ബ്ളാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ