undefined

ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി 93 രൂപയുടെ പുത്തൻ ഓഫറുമായി എയർടെൽ

ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി 93 രൂപയുടെ പുത്തൻ ഓഫറുമായി എയർടെൽ

Highlights

  • പത്ത് ദിവസത്തെ കാലാവധിയാണ് പുതിയ പ്ലാന്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം

ജിയോയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി 93 രൂപയുടെ പുതിയ ഓഫര്‍ എയര്‍ടെല്‍ അവതരിപ്പിച്ചു. കമ്പനി പുറത്തിറക്കിയിരിക്കുന്ന മികച്ച ഓഫറില്‍ ഒന്നാണ് പുതിയത്. പത്ത് ദിവസത്തെ കാലാവധിയാണ് പുതിയ പ്ലാന്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.

ജിയോയുടെ 98 രൂപയുടെ പ്ലാനിന് എതിരാളിയാണ് എയര്‍ടെലിന്റെ പുതിയ പ്ലാന്‍. മാത്രമല്ല 100എസ്‌എംഎസ് പ്രതി ദിനം 1ജിബി ഡാറ്റ എന്നിവയും എയര്‍ടെല്‍ നല്‍കുന്നു. പക്ഷെ ജിയോയുടെ 98 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് രണ്ട് ആഴ്ചത്തെ കാലാവധിയാണ്.

ജിയോയില്‍ ജിയോടിവി, ജിയോസിനിമ, ജിയോമ്യൂസിക് എന്നിവ ലഭിക്കുമ്ബോള്‍ എയര്‍ടെല്‍ നല്കുന്നത് എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് എന്നി സേവനങ്ങളുമാണ്. എന്നാല്‍ ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഈ സേവനങ്ങള്‍ ലഭ്യമാകുന്നില്ല.

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് ജിയോ 98 രൂപയുടെ പ്ലാൻ പ്രഖ്യാപിച്ചത്. ദിനംപ്രതി 2 ജിബി ഡേറ്റ, 300 സൗജന്യ എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയാണ് ജിയോ പ്ലാനിന്റെ സവിശേഷത.

More from this Section

Highlights

  • പത്ത് ദിവസത്തെ കാലാവധിയാണ് പുതിയ പ്ലാന്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം