undefined

പ്രധാനമന്ത്രി നോട്ടു നിരോധിച്ചതുപോലെ ഞങ്ങള്‍ ഒരു രൂപാ നാണയം നിരോധിക്കുന്നു: തീരുമാനവുമായി ഉത്തര്‍പ്രദേശിലെ യാചകര്‍

പ്രധാനമന്ത്രി നോട്ടു നിരോധിച്ചതുപോലെ ഞങ്ങള്‍ ഒരു രൂപാ നാണയം നിരോധിക്കുന്നു: തീരുമാനവുമായി ഉത്തര്‍പ്രദേശിലെ യാചകര്‍

Highlights

  • ചെറിയ ഒരു രൂപാ നാണയം ബഹിഷ്കരിച്ച് ഉത്തർപ്രദേശിലെ യാചകർ. 50 പൈസയുമായി വലിപ്പത്തിലുള്ള സാമ്യമാണ് തീരുമാനത്തിന് പിന്നിൽ

ചെറിയ ഒരു രൂപാ നാണയം ബഹിഷ്കരിച്ച് ഉത്തർപ്രദേശിലെ യാചകർ. കടക്കാരും റിക്ഷ വലിക്കുന്നവരും 50 പൈസയുടെ വലുപ്പമുള്ള ഒരു രൂപാ നാണയം സ്വീകരിക്കുന്നില്ലെന്ന കാരണത്താലാണ് തങ്ങളും ഒരു രൂപാ നാണയം ഭിക്ഷയായി സ്വികരിക്കില്ലെന്ന് തീരുമാനിച്ചതെന്ന് യുപി റാംപൂരിലെ യാചകർ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചത് പോലെ ഞങ്ങൾ ഒരു രൂപാ നാണയം നിരോധിക്കുകയാണെന്ന് യാചകനായ ശുക്ര മാനി പറയുന്നു. 50 പൈസയുമായി വലിപ്പത്തിലുള്ള സാമ്യമാണ് തീരുമാനത്തിന് പിന്നിൽ. കടയിലും മറ്റും കൊടുക്കുമ്പോൾ ഇത് 50 പൈസയാണോ ഒരു രൂപയാണോ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

More from this Section

Highlights

  • ചെറിയ ഒരു രൂപാ നാണയം ബഹിഷ്കരിച്ച് ഉത്തർപ്രദേശിലെ യാചകർ. 50 പൈസയുമായി വലിപ്പത്തിലുള്ള സാമ്യമാണ് തീരുമാനത്തിന് പിന്നിൽ