undefined

ഇന്ത്യന്‍ നിരത്തുകളിലോടാന്‍ ഓട്ടോ ടാക്‌സിയുമായി വീണ്ടും ഊബര്‍

ഇന്ത്യന്‍ നിരത്തുകളിലോടാന്‍ ഓട്ടോ ടാക്‌സിയുമായി വീണ്ടും ഊബര്‍

Highlights

  • ബാംഗ്ലൂര്‍, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ നിലവില്‍ 2014 മുതല്‍ ഇത്തരമൊരു സംവിധാനം ഒല യാത്രക്കാര്‍ക്കായുണ്ട്.
  • സുരക്ഷിത യാത്രയൊരുക്കുന്ന ഊബര്‍ ടാക്‌സികളെപ്പോലെ തന്നെ തീര്‍ത്തും സുരക്ഷിതവും ആധുനിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയതാവും ഓട്ടോ ടാക്‌സികളും

യുഎസ് വേരുകളുള്ള ഊബറിന്റെ ഓട്ടോ ടാക്‌സി സര്‍വ്വീസ് ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു. തുടക്കത്തില്‍ ബാംഗ്ലൂര്‍, പുനെ എന്നിവിടങ്ങളിലാണ് സര്‍വ്വീസ് തുടങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ നിര്‍ത്തിവച്ച സര്‍വ്വീസ് ഈ മാസത്തിനു ശേഷം പുനസ്ഥാപിക്കുമെന്നാണ് ഊബര്‍ അറിയിച്ചിരിക്കുന്നത്.

ഊബറിന്റെ ബുക്കിംങ് ഓപ്ഷനില്‍ ഓട്ടോ എന്ന ഓപ്ഷന്‍ ഇനി മുതല്‍ വീണ്ടും ഉണ്ടാകും. ഇതിലൂടെ യാത്രക്കാര്‍ക്ക് തങ്ങളുടെ റൈഡുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബാംഗ്ലൂര്‍, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ നിലവില്‍ 2014 മുതല്‍ ഇത്തരമൊരു സംവിധാനം ഒല യാത്രക്കാര്‍ക്കായുണ്ട്. 73 സിറ്റികളിലായി 1.2 ലക്ഷം വരുന്ന ഓട്ടോകളാണ് ഇന്ന് നിലവിലുള്ളത്. ഊബര്‍ താല്ക്കാലികമായി ഇത്തരമൊരു പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഇന്ത്യയിലെ ഇത്തരം മേഖലയിലെ സാധ്യതയെക്കുറിച്ച് പഠിക്കുകയാണെന്ന് ഊബര്‍ വക്താവ് വ്യക്തമാക്കി.

നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഓട്ടോയ്ക്കാണ്. ബെംഗളുരു, പുണെ തുടങ്ങി ഊബറിന്റെ യാത്രക്കാര്‍ ഏറെയുള്ള സിറ്റികളില്‍ വീണ്ടും ഓട്ടോ ടാക്‌സിയുമായി കടന്നുവരുന്നതിനായി തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഊബര്‍ വക്താവ് വ്യക്തമാക്കി. ന്യുഡല്‍ഹി, കോയമ്പത്തൂര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെല്ലാം ഊബറിന്റെ ഓട്ടോ നിരത്തുകളിലിറങ്ങിയിരുന്നു.

സുരക്ഷിത യാത്രയൊരുക്കുന്ന ഊബര്‍ ടാക്‌സികളെപ്പോലെ തന്നെ തീര്‍ത്തും സുരക്ഷിതവും ആധുനിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയതാവും ഓട്ടോ ടാക്‌സികളെന്നും ഊബര്‍ വൃത്തങ്ങള്‍ പറഞ്ഞു. ക്യാഷ് , ഡെബിറ്റ്, ക്രെഡിറ്റ്, പേടിഎം എന്നീ വഴികളിലൂടെ പണം കൈമാറാനുള്ള സംവിധാനവും നിലവിലുണ്ടാകും.

ഒല ടാക്‌സിയില്‍ ഇന്‍വെസ്റ്ററായ ജാപ്പനീസ് കണ്‍ഗ്ലോമറേറ്റ് സോഫ്റ്റ് ബാങ്ക് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താമെന്നാണ് ഊബറുമായി ധാരണയിലെത്തിയിരിക്കുന്നതെന്ന് ഊബര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

More from this Section

Highlights

  • ബാംഗ്ലൂര്‍, ചെന്നൈ എന്നീ മെട്രോ നഗരങ്ങളില്‍ നിലവില്‍ 2014 മുതല്‍ ഇത്തരമൊരു സംവിധാനം ഒല യാത്രക്കാര്‍ക്കായുണ്ട്.
  • സുരക്ഷിത യാത്രയൊരുക്കുന്ന ഊബര്‍ ടാക്‌സികളെപ്പോലെ തന്നെ തീര്‍ത്തും സുരക്ഷിതവും ആധുനിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയതാവും ഓട്ടോ ടാക്‌സികളും