undefined

കിട്ടാക്കടം: 20,399 കോടി രൂപ എസ്ബിഐ എഴുതിത്തള്ളി

കിട്ടാക്കടം:  20,399 കോടി രൂപ എസ്ബിഐ എഴുതിത്തള്ളി

Highlights

  • 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കടമായി എഴുതിത്തള്ളിയത് 20,399 കോടി രൂപ
  • രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഒട്ടാകെ എഴുതിത്തള്ളിയത് 81,683 കോടി രൂപയും

2016-17 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കടമായി എഴുതിത്തള്ളിയത് 20,399 കോടി രൂപ. അസോസിയേറ്റ് ബാങ്കുകൾ എസ്ബിഐയിൽ ലിയിക്കുന്നതിന് മുമ്പുള്ള കണക്കാണിത്. ഈ കാലയളവിൽ 81,683 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ ഒട്ടാകെ എഴുതിതള്ളിയത്.

സർക്കാർ പുറത്തു വിട്ട കണക്കു പ്രകാരം 2012-13 സാമ്പത്തിക വർഷത്തിൽ 27,231 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ മൊത്തം എഴുതിത്തള്ളിയത്. 2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്.

ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും വേണ്ടെന്നുവെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെ പൊതുമേഖല ബാങ്കുകള്‍ മൊത്തം 53,625 കോടി രൂപയാണ് എഴുതിത്തള്ളിയത്.

More from this Section

Highlights

  • 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കടമായി എഴുതിത്തള്ളിയത് 20,399 കോടി രൂപ
  • രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഒട്ടാകെ എഴുതിത്തള്ളിയത് 81,683 കോടി രൂപയും