undefined

വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കി എസ്ബിഐ

വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കി എസ്ബിഐ

Highlights

എസ്ബിഐ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്ക് റിക്കവറി ഏജന്റുമാരില്‍ നിന്നും ഇനി ഫോണ്‍കോളുകള്‍ പ്രതീക്ഷിക്കാം...

എസ്ബിഐ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്ക് റിക്കവറി ഏജന്റുമാരില്‍ നിന്നും ഇനി ഫോണ്‍കോളുകള്‍ പ്രതീക്ഷിക്കാം. 380 കോടി രൂപയാണ് വിദ്ധ്യാഭ്യാസ വായ്പയായി എസ്ബിഐ ബാങ്ക് കൊടുത്തിട്ടുള്ളത്. ഇത് റിക്കവറി കമ്പനികള്‍ക്ക് വിറ്റഴിക്കാനാണ് എസ്ബിഐ ബാങ്കിന്റെ തീരുമാനം. ഇത്തരമൊരു നടപടിയിലൂടെ ബാങ്കിനുള്ള പൂര്‍ണ്ണ അധികാരം ലോണ്‍ തിരിച്ച് പിടിക്കാന്‍ ഇത്തരം റിക്കവറി കമ്പനികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും നല്‍കികൊണ്ടാണ് എസ്ബിഐയുടെ നടപടി.

കിഴിവ് നല്‍കി ഈ തുക ലേലം വഴി കൈമാറ്റം ചെയ്യുകയും, ലേലത്തില്‍ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണിന്റെ തുക മൊത്തത്തില്‍ ലേലത്തില്‍ എടുക്കുന്നവര്‍ ലോണ്‍ എടുത്തവരില്‍ നിന്നും തിരികെ വാങ്ങിക്കുവാന്‍ ഉള്ള എല്ലാ വിധ അവകാശങ്ങളും നിലനിര്‍ത്തി കൊണ്ടാണ് എസ്ബിഐ ബാങ്ക് ഇവ കൈമാറുന്നതെന്നതിനാല്‍ വായ്പ തിരിച്ചടക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ആസ്തി പുനര്‍നിര്‍മാണ കമ്പനികളോടും, മറ്റ് ലെന്‍ഡേഴ്‌സിനോടും 20,891 അക്കൗണ്ടുകള്‍ ഉള്ളതിലേക്ക് എസ്ബിഐ ബാങ്ക് കരാര്‍ ക്ഷണിച്ച് കഴിഞ്ഞു. ഇത് രണ്ടാമത്തെ തവണയാണ് എസ്ബിഐ ബാങ്ക് തങ്ങളുടെ ലോണുകള്‍ ഇത്തരത്തില്‍ വിറ്റഴിക്കുന്നത്.

2016 ല്‍ 847 കോടി രൂപയുടെ വിദ്യാഭ്യാസ ലോണുകളാണ് ഇത്തരത്തില്‍ എസ്ബിഐ വിറ്റഴിച്ചത്. ഡിസ്‌കൗണ്ട് നല്‍കി റിലയന്‍സ് ആസ്തി പുനര്‍നിര്‍മാണ കമ്പനിക്ക് കൊടുത്തിരുന്നു. എല്ലാത്തരം ലോണുകളും ഇത്തരത്തില്‍ റിക്കവര്‍ കമ്പനികള്‍ക്ക് കൊടുക്കാന്‍ ആര്‍ബിഐ ചട്ടപ്രകാരം നിയമമുണ്ടെന്നതിനാല്‍ സര്‍ക്കാരും എസ്ബിഐ ബാങ്കിന് അനുകൂലമായ നടപടിയാണ് എടുത്തിരിക്കുന്നത്.

2015 സെപ്തംബറില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ ക്രെഡിറ്റ് ഗാരന്റി ഫണ്ട് സ്‌കീം (സിജിഎഫ്‌സിഎല്‍) അവതരിപ്പിച്ചിരുന്നു. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ പരമാവധി 7.5 ലക്ഷം രൂപ വരെ വായ്പ ഉറപ്പാക്കുന്ന സ്‌കീമായിരുന്നു ഇതിലൂടെ ബാങ്ക് അവതരിപ്പിച്ചത്.

More from this Section

Highlights

എസ്ബിഐ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്ക് റിക്കവറി ഏജന്റുമാരില്‍ നിന്നും ഇനി ഫോണ്‍കോളുകള്‍ പ്രതീക്ഷിക്കാം...