undefined

പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി എസ്ബിഐ; മിനിമം ബാലന്‍സ് 1000 രൂപയാക്കി കുറക്കാന്‍ തീരുമാനം

പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി എസ്ബിഐ; മിനിമം ബാലന്‍സ്  1000 രൂപയാക്കി കുറക്കാന്‍ തീരുമാനം

Highlights

  • നിലവില്‍ മെട്രോ നഗരങ്ങളില്‍ 3000 രൂപയും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമാണ്
  • എസ്ബിഐ തുക ഉയര്‍ത്തിയപ്പോള്‍ മുതല്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് നടപടി പുനപരിശോധിക്കുന്നത്

എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് ഇനി മുതല്‍ 1000 രൂപയാക്കി കുറക്കാനാണ് തീരുമാനം. നിലവില്‍ മെട്രോ നഗരങ്ങളില്‍ 3000 രൂപയും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമാണ്.

എസ്ബിഐ തുക ഉയര്‍ത്തിയപ്പോള്‍ മുതല്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് നടപടി പുനപരിശോധിക്കുന്നത്. മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പിഴ ഇനത്തില്‍ മാത്രം ഏകദേശം 1,771 കോടി രൂപയാണ് ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2017 ഏപ്രില്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് 1771 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ മാസവ്യവസ്ഥയില്‍ പിഴ ഈടാക്കുന്നതു വഴി 1,581.55 കോടി രൂപ രൂപയായി ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നിരുന്നു. 2017 ഏപ്രില്‍ 1ന് ശേഷമാണ് പിഴ ഈടാക്കാന്‍ എസ്ബിഐ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ 5000 രൂപ യാണ് മെട്രോ നഗരങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മെട്രോ നഗരങ്ങളില്‍ 3000 രൂപയും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമെന്ന് നിശ്ചയിച്ചത്.

ബോംബെ ഐഐറ്റിയില്‍ സ്റ്റാറ്റി സ്റ്റിക്‌സ് വിഭാഗം പ്രഫസറായ ആശിഷ് ദാസ് നടത്തിയ പഠനത്തില്‍ സ്വകാര്യ ബാങ്കുകള്‍ നടപ്പാക്കുന്ന കഴുത്തറപ്പന്‍ പിഴ ഈടാക്കല്‍ പൊതു മേഖയാ ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിന്തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

More from this Section