ഒരുവർഷത്തെ കനത്ത കുതിപ്പിനൊടുവിഷ ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ വിലയിൽ കനത്ത ഇടിവ്. അഞ്ച് ദിവസം മുൻപ് 20,000 ഡോളർ മൂല്ല്യമുണ്ടായിരുന്ന ബിറ്റ്കോയിന്റെ വില ഇന്നലത്തോടെ 11,000 ഡോളർ താഴ്ന്നു. 350 ഡോളറിനടുത്തുവരെ എത്തിയിരുന്ന ലൈറ്റ് കോയിന് ഇപ്പോൾ 200 ഡോളറാണ് മൂല്ല്യം.
ലോകത്ത് ഒരുബാങ്കിലും നിയന്ത്രണമില്ലാത്തെ ക്രിപ്റ്റോ കറൻസികളുടെ വില എക്സ്ചേഞ്ചുകളിൽ അനിയന്ത്രിതമായി കുതിച്ചുയരാനും കൂടുതൽ പേർ നിക്ഷേപത്തിലേക്ക് തിരയാനും തുടങ്ങിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിക്ഷേപർക്ക് കേന്ദ്രബാങ്ക് മൂല്ല്യം കുറയുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.