undefined

എ.ടി.എം സേവനനിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ബാങ്കുകൾ

എ.ടി.എം സേവനനിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ബാങ്കുകൾ

Highlights

  • എടിഎം പരിപാലനത്തിനുള്ള ചെലവുകൾ വർധിച്ച സാഹചര്യത്തിൽ സേവന നിരക്കുകൾ ഉയർത്തുമെന്ന് ബാങ്കുകൾ

എ.ടി.എം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സേവന നിരക്കുകൾ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ബാങ്കുകൾ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബാങ്കുകൾ റിസർവ് ബാങ്കിന് കൈമാറി.

നോട്ട് അസാധുവാക്കലിന് ശേഷം എടിഎം വഴിയുള്ള ഇടപാടുകൾ കുറയുകയും ഇ-ബാങ്കിങ് വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. അക്കാരണത്താലാണ് എ.ടി.എം പരിപാലനത്തിനുള്ള ചെലവ് വര്‍ദ്ധിച്ചതെന്നാണ് ബാങ്കുകൾ പറയുന്നത്.

പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്.

സ്വകാര്യ ബാങ്കുകളിൽ നിന്നാണ് ഈ ആവശ്യം ആദ്യം ഉയർന്നത്. എന്നാൽ വൻകിട പൊതുമേഖലാ ബാങ്കുകൾ ഈ ആവശ്യത്തിനെതിരെ രംഗത്തിറങ്ങിയേക്കുമെന്നാണ് സൂചനകൾ.

More from this Section

Highlights

  • എടിഎം പരിപാലനത്തിനുള്ള ചെലവുകൾ വർധിച്ച സാഹചര്യത്തിൽ സേവന നിരക്കുകൾ ഉയർത്തുമെന്ന് ബാങ്കുകൾ