undefined

മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും യോഗ പരിഹാരമാണെന്നു പഠനങ്ങള്‍

മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും യോഗ പരിഹാരമാണെന്നു പഠനങ്ങള്‍

Highlights

ദിനവും യോഗ ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതായും തലച്ചോറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടിത്തരുന്നതായും ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലയന്‍സ് (ഡിഐപിഎസ്)വിഭാഗത്തിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു...

എന്നും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. ശരീര സൗന്ദര്യത്തോടൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനത്തനവും സുഗമമായി നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങളെക്കുറിച്ചുകൂടി നിങ്ങള്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്.

ശരീരത്തിന് പ്രായമാകാതെ നോക്കാനും സൗന്ദര്യ പരിപാലനത്തിനും ഏറെ തുക മുടക്കുന്ന നമ്മള്‍ ഇനി മുതല്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനമായ മസ്തിഷ്‌കത്തെക്കുറിച്ച് മറന്നു പോകരുത്. നിത്യേനയുള്ള യോഗയിലൂടെ തലച്ചോറിനെ ബാധിക്കുന്ന പ്രായാധിക്ത്യത്തെ പമ്പ കടത്താവുന്നതാണ്.

ദിനവും യോഗ ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതായും തലച്ചോറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടിത്തരുന്നതായും ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലയന്‍സ് (ഡിഐപിഎസ്)വിഭാഗത്തിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഒരു ലബോറട്ടറിയായ ഡിഐപിഎസ്. അമേരിക്കന്‍ ഏജിംഗ് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് മസ്തിഷ്‌കത്തില്‍ മാത്രമല്ല, ഹൈപ്പര്‍ടെന്‍ഷന്‍, രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദ്ദം എന്നിവയിലും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ യോഗക്കാവുമെന്ന് തെളിയിച്ചത്.

രാമേശ്വര്‍ പാല്‍,സോംനാഥ് എന്നിവര്‍ ചേര്‍ന്ന് ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ നടത്തിയ പഠനത്തിലൂടെ 20, 30 വയസുവരെ മസ്തിഷ്‌കം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതായും 40 വയസിനു ശേഷം പ്രായാധിക്യം മസ്തിഷ്‌കത്തെയും ബാധിക്കുന്നതായും തെളിയിച്ചു. 20 മുതല്‍ 50 വരെ പ്രായമുള്ള 124 പേരെ 20-29, 30- 39, 40- 50 എന്നിങ്ങനെ 3 വിഭാഗങ്ങളായി നടത്തിയ പഠനത്തിലാണ് യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി തെളിയിച്ചത്. മാനസികോല്ലാസം, ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുക, ബ്ലഡ് പ്രഷര്‍ ക്യത്യമാക്കുക എന്നീ ഗുണങ്ങളും യോഗയിലൂടെ ഒരു വ്യക്തി കൈവരിക്കുന്നതായി തെളിയിക്കപ്പെട്ടു.

ശരീരത്തിലെ പ്രധാനപ്പെട്ട ഹോര്‍മോണുകളിലൊന്നായ ഡോപമൈന്‍, സെറോറ്റോണിന്‍ എന്നിവയുടെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിനാല്‍ യോഗ ചെയ്യുന്ന വ്യക്തിക്ക് മാനസിക സന്തോഷം, പോസിറ്റീവ് എനര്‍ജി എന്നിവ വര്‍ധിക്കും. ഇവ വര്‍ധിച്ചാല്‍ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

ഇത്തരത്തില്‍ യോഗ ജീവിതചര്യയുടെ തന്നെ ഭാഗമാക്കിയാല്‍ നിരന്തരമായി നമ്മള്‍ അനുഭവിക്കുന്ന പല രോഗങ്ങള്‍ക്കും ഉത്തമ പ്രതിവിധിയെന്ന നിലയില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി നമ്മളെ ആരോഗ്യവും ഉന്‍മേഷവും ഉള്ളവരാക്കി നിലനിര്‍ത്തും. മസ്തിഷ്‌കത്തിനെ ബാധിക്കുന്ന പ്രായാധിക്യത്തെ പടിക്ക് പുറത്താക്കാനായി എത്രയും വേഗം യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കൂ.


More from this Section

Highlights

ദിനവും യോഗ ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതായും തലച്ചോറിനെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടിത്തരുന്നതായും ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലയന്‍സ് (ഡിഐപിഎസ്)വിഭാഗത്തിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു...