undefined

ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നത് കുടുംബജീവിതത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നത് കുടുംബജീവിതത്തെ ബാധിക്കുമെന്ന് പഠനങ്ങൾ

Highlights

  • കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട സമയം ജോലിയിൽ മുഴുകുന്നത് ജോലിയിൽ വേണ്ടത്ര സംതൃപ്തി തരില്ലെന്ന് മാത്രമല്ല അത് ജോലിയിലെ പ്രകടനത്തെ കൂടി ബാധിക്കുമെന്ന് ഈ പഠനം തെളിയിക്കുന്നു

ജോലി ഭാരമാണോ നിങ്ങളുടെ പ്രശ്നം. അതിനായി ഓഫീസ് സമയം കഴിഞ്ഞതിനു ശേഷവും ജോലിയെ വീട്ടിലേക്കു കൂടെ കൊണ്ടു പോകുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, ഇത് ഒരേ സമയം നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പം കുറയ്ക്കുക മാത്രമല്ല നിങ്ങളുടെ പ്രൊഫൈഷണൽ ജീവിതത്തെ തന്നെ താറുമാറാക്കുമെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്. വിവാഹിതരായ 334 ആൾക്കാരിൽ നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഒക്യുപേഷ്ണൽ ഹെൽത്ത് സൈക്കോളജി മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

സാങ്കേതികരംഗത്തുണ്ടായ മാറ്റങ്ങൾ തൊഴിൽ മേഖലയെയും തൊഴിലാളികളെയും ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു എന്ന തരത്തിലുള്ള പഠനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു പഠനം ആദ്യമാണെന്ന് ഹെൽത്ത് സൈക്കോളജി മാസികയിലെ സഹ എഴുത്തുകാരനും അർലിങ്ടണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ അസിസ്റ്റന്റ് പ്രൊഫസറുമായ വെയ്ൻ ക്രാഫോർഡ് പറയുന്നു.

പഠനത്തിൽ പങ്കെടുത്ത എല്ലാവരും മുഴുവൻ സമയം ജോലി ചെയ്യുന്നതിന് പുറമെ വേണ്ടി വന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് വേണ്ടി ലാപ്ടോപ് അല്ലെങ്കിൽ ടാബ്ലെറ്റ് വീട്ടിലേക്ക് കൊണ്ടു പോകുന്നവരുമായിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട സമയം ജോലിയിൽ മുഴുകുന്നത് ജോലിയിൽ വേണ്ടത്ര സംതൃപ്തി തരില്ലെന്ന് മാത്രമല്ല അത് ജോലിയിലെ പ്രകടനത്തെ കൂടി ബാധിക്കുമെന്ന് ഈ പഠനം തെളിയിക്കുന്നു.

ജോലി സമയമല്ലാത്തപ്പോഴും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് കമ്പനികൾ ബോധവാന്മാരകണമെന്നും അല്ലാത്ത പക്ഷം ഇത് ആത്യന്തികമായ തൊഴിൽ-ജീവിത പ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ഗവേഷകർ പറയുന്നു.

More from this Section

Highlights

  • കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട സമയം ജോലിയിൽ മുഴുകുന്നത് ജോലിയിൽ വേണ്ടത്ര സംതൃപ്തി തരില്ലെന്ന് മാത്രമല്ല അത് ജോലിയിലെ പ്രകടനത്തെ കൂടി ബാധിക്കുമെന്ന് ഈ പഠനം തെളിയിക്കുന്നു