undefined

കുട്ടികളെ മിടുക്കരാക്കാന്‍ മീന്‍ മതി

കുട്ടികളെ മിടുക്കരാക്കാന്‍ മീന്‍ മതി

Highlights

  • ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിന്‍റെ കൂടെ മീൻ കഴിക്കുന്ന കുട്ടികള്‍, അത് കഴിക്കാത്തവരെ അപേക്ഷിച്ച് ശരാശരി 4.8 മടങ്ങ് അധികം ഐ.ക്യു. ഉള്ളവരായി വളരുമെന്നാണ് പുതിയ പഠനങ്ങൾ

കുഞ്ഞുങ്ങളെ മിടുക്കരാക്കാൻ വഴികൾ തേടുകയാണോ നിങ്ങൾ? എന്നാൽ നിങ്ങളുടെ കുട്ടിയെ സ്മാർട്ടാക്കാൻ വിപണിയിൽ കാണുന്നതും പരസ്യത്തിൽ കാണുന്നതുമൊക്കെ തേടി ഇനി അലയേണ്ട. പകരം ഫിഷ് മോളി, മീൻ പൊള്ളിച്ചത്, മീൻ കറി എന്നിങ്ങനെയുള്ള നമ്മുടെ പ്രിയ മീൻ രുചിക്കൂട്ടുകൾ തന്നെ നമ്മുടെയും കുട്ടികളുടെയും ആഹാരത്തിൽ ഉൾപ്പെടുത്തുക. ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിന്‍റെ കൂടെ മീൻ കഴിക്കുന്ന കുട്ടികള്‍, അത് കഴിക്കാത്തവരെ അപേക്ഷിച്ച് ശരാശരി 4.8 മടങ്ങ് അധികം ഐ.ക്യു. ഉള്ളവരായി വളരുമെന്നാണ് പുതിയ പഠനങ്ങൾ.

മികച്ച ഐ.ക്യു. എന്നതിനു പുറമേ കുട്ടികളുടെ ആരോഗ്യത്തില്‍ സര്‍വ്വ പ്രധാനമായ ഉറക്കം നൽകാനും ഈ ഭക്ഷണക്രമം സഹായകരമാണ്. കുഞ്ഞുങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരിയായ ഉറക്കത്തിന്‍റെ അഭാവം നന്നായി ഉറങ്ങാത്ത കുഞ്ഞുങ്ങളുടെ ആരോഗ്യം മറ്റു കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി താരതമ്യം ചെയ്താൽ കുറവാണെന്ന് കാണാം. അവിടെയും രക്ഷക റോളിലാണ് മീൻവിഭവങ്ങൾ നമുക്ക് മുൻപിൽ എത്തുന്നത്. യു.എസിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ ജിയാൻഗോങ് ല്യുവിന്‍റെ നേതൃത്വത്തില്‍ ചൈനയിലെ കുട്ടികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

മത്സ്യങ്ങളിലെ ഒമേഗാ-3യും ഫാറ്റി ആസിഡും ബുദ്ധി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അതുപോലെ ഒമേഗ-3 നല്ല ഉറക്കത്തിന് സഹായകമാണെന്നും പഠനങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവ തമ്മിലുള്ള ബന്ധം, നല്ല ഉറക്കം തന്നെയാണ് നല്ല ബുദ്ധി നല്കുന്നതെന്ന്, സ്ഥിരീകരിക്കുകയായിരുന്നു ല്യുവിന്‍റെ പഠനം. നേച്ചര്‍ പ്രസിദ്ധീകരിക്കുന്ന സയന്‍റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങനെ എണ്ണിയെണ്ണി പറഞ്ഞാൽ മീൻ കഴിക്കുന്നത് വഴി നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന ഗുണഗണങ്ങൾ ഏറെയാണ്. കുസൃതിക്കുരുന്നിന്‍റെ ആരോഗ്യമോർത്ത് മാതാപിതാക്കള്‍ നെട്ടോട്ടമോടണ്ട. പകരം മത്സ്യമടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ നിങ്ങൾക്കവരെ മിടുമിടുക്കരാക്കാം.

More from this Section

Highlights

  • ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിന്‍റെ കൂടെ മീൻ കഴിക്കുന്ന കുട്ടികള്‍, അത് കഴിക്കാത്തവരെ അപേക്ഷിച്ച് ശരാശരി 4.8 മടങ്ങ് അധികം ഐ.ക്യു. ഉള്ളവരായി വളരുമെന്നാണ് പുതിയ പഠനങ്ങൾ