undefined

പുറംവേദന അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പുറംവേദന അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Highlights

  • കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്‌ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ എന്നിവയൊക്കെ കാരണം പുറം വേദന ഉണ്ടാക്കുന്ന കാരണങ്ങളാണ്.

പുറം വേദന കാരണം വിഷമിക്കുന്നവരാണോ നിങ്ങൾ. പല കാരണങ്ങള്‍ കൊണ്ടും പുറം വേദന ഉണ്ടാകുന്നുണ്ട്. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല പുറം വേദന. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പുറംവേദന കൂടിയേക്കാം. കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്‌ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ എന്നിവയൊക്കെ കാരണം പുറം വേദന ഉണ്ടാക്കുന്ന കാരണങ്ങളാണ്.

പുറം വേദനയെ പ്രതിരോധിക്കാൻ മികച്ച മാർ​ഗങ്ങൾ

ഇരിക്കേണ്ടതെങ്ങനെ?

നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്തുവരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി വളരെനേരം ഇരിക്കരുത്. ഇടക്ക് എഴുന്നേറ്റ് നടക്കുക. കഴുത്തും അരക്കെട്ടും ഇളക്കിക്കൊണ്ടുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക. കഴുത്ത് മുകളിലേക്കും വശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുക.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍

കഴുത്തിനും നടുവിനും ഏറെ ആയാസമുണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. സൗകര്യം കരുതി തോള് മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്. കണ്ണിനു നേരെയായിരിക്കണം മോണിറ്റര്‍. മൗസ്, കീബോര്‍ഡ് തുടങ്ങിയവ മുട്ടിനു മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.

രോ​ഗ നിർണ്ണയം നടത്തുക

പുറംവേദനയുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിറ്റാമിന്‍ ഡിയുടെ അഭാവം ഇല്ലെന്ന് ഉറപ്പുവരുത്തണം.അതേസമയം പുറംവേദനയെ തുടര്‍ന്നുണ്ടാവുന്ന ആകാംഷ, ഡിപ്രഷന്‍, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ മ്യൂസിക് തെറാപ്പി നല്ലതാണ്. ഇത് പെട്ടെന്ന് പുറംവേദനയില്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

More from this Section

Highlights

  • കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്‌ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ എന്നിവയൊക്കെ കാരണം പുറം വേദന ഉണ്ടാക്കുന്ന കാരണങ്ങളാണ്.