undefined

മദ്യം ഉപയോഗിച്ചതിന് ശേഷം അക്രമവാസന കൂടുന്നുണ്ടോ? എന്നാൽ ഉറപ്പായും ഈ കാരണങ്ങളും അറിയണം

മദ്യം ഉപയോഗിച്ചതിന് ശേഷം അക്രമവാസന കൂടുന്നുണ്ടോ? എന്നാൽ ഉറപ്പായും ഈ കാരണങ്ങളും അറിയണം

Highlights

  • ഭൂരിഭാഗം സിദ്ധാന്തങ്ങളും അനുസരിച്ച്, മദ്യം ഉപയോ​ഗിച്ചതിന് ശേഷം അക്രമവാസന കൂടുന്നത് പ്രിഫ്രണ്ടൽ കോർട്ടക്സിലെ ( സെറിബ്രൽ കോർട്ടക്സ്) മാറ്റങ്ങൾ മൂലമാണ് എന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്

മദ്യം ഉപയോ​ഗം ചിലരെയെങ്കിലും അക്രമാസക്തരാക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? എംആർഐ സ്കാൻ വഴി ഇത്തരക്കാരെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ് ആസ്ത്രേലിയായിലെ ഒരു കൂട്ടം ​ഗവേഷകർ.

ഭൂരിഭാഗം സിദ്ധാന്തങ്ങളും അനുസരിച്ച്, മദ്യം ഉപയോ​ഗിച്ചതിന് ശേഷം അക്രമവാസന കൂടുന്നത് പ്രിഫ്രണ്ടൽ കോർട്ടക്സിലെ ( സെറിബ്രൽ കോർട്ടക്സ്) മാറ്റങ്ങൾ മൂലമാണ് എന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ തോമസ് ഡെൻസൺ എന്ന ​ഗവേഷകന്റെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ നടന്നത്.

അൻപതോളം വരുന്ന ആരോ​ഗ്യമുള്ള ചെറുപ്പക്കാർക്ക് വോഡ്ക പോലുള്ളവ നൽകിയായിരുന്നു പരീക്ഷണങ്ങൾ നടത്തിയത്. അതിന് ശേഷം ഇവരെ എംആർഐ സ്കാനിംഗിന് വിധേയമാക്കി. കൃത്യമായി പ്രതികരിക്കാനായി കഴിഞ്ഞ 50 വർഷത്തിലേറെയായി പതിവായി ഉപയോഗിച്ചുവരുന്ന ഏതാനും ടെക്നിക്കുകളും പ്രയോ​ഗിച്ചിരുന്നു. ഗവേഷകർ പരീക്ഷണം നടത്തിയപ്പോൾ മസ്തിഷ്കത്തിൽ ഏതെല്ലാം ഭാഗങ്ങൾ പ്രവർത്തനക്ഷമമായിരുന്നു എന്നറിയാൻ ഫങ്ഷണൽ മാഗ്നെറ്റിക് റിസോണൻസ് ഇമേജിങ് (എഫ്.എം.ആർ.ഐ) സഹായിച്ചു. മദ്യം ഉപയോ​ഗിച്ചവരെയും അല്ലാത്തവരെയും താരതമ്യം ചെയ്തും കൃത്യമായ പഠനം നടത്താൻ ഇവർക്കായി.

അക്രമാസക്തരായവർ മദ്യപിച്ചിരുന്ന സമയത്ത് ഇവരുടെ കോർട്ടക്സിലെ പ്രവർത്തനങ്ങൾ അൽപ്പം കുറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യഉപയോ​ഗവും അതെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെയും കുറിച്ച് കൃത്യമായി ക്ലിനിക്കൽ സാമ്പിളുകളടക്കം എടുത്ത് വിശദമായി വീണ്ടും പഠിക്കുകയും അവ മൂലം ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ഭാവിയിൽ ഒരു പരിധിവരെ കുറക്കാനാകുമെന്നും തോമസ് ഡെൻസൺ പറയുന്നു.

More from this Section

Highlights

  • ഭൂരിഭാഗം സിദ്ധാന്തങ്ങളും അനുസരിച്ച്, മദ്യം ഉപയോ​ഗിച്ചതിന് ശേഷം അക്രമവാസന കൂടുന്നത് പ്രിഫ്രണ്ടൽ കോർട്ടക്സിലെ ( സെറിബ്രൽ കോർട്ടക്സ്) മാറ്റങ്ങൾ മൂലമാണ് എന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്