undefined

പുകവലിക്കുന്ന സ്ത്രീകളേ നിങ്ങൾ കരുതിയിരിക്കുക, മുന്നറിയിപ്പുമായി പഠനങ്ങൾ

പുകവലിക്കുന്ന സ്ത്രീകളേ നിങ്ങൾ കരുതിയിരിക്കുക, മുന്നറിയിപ്പുമായി പഠനങ്ങൾ

Highlights

  • പുകവലിക്കുന്ന സ്ത്രീകൾ എന്നത് ഇന്നത്ര പുതുമയൊന്നും അല്ല. സാമൂഹിക നിലവാരം ഉയർന്നതും സ്ത്രീകൾ സ്വയം പര്യാപ്തത നേടിയതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ പുകവലിക്കുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് അത്ര സുഖകരമായ വാർത്തയല്ല

പുകവലിക്കുന്ന സ്ത്രീകൾ എന്നത് ഇന്നത്ര പുതുമയൊന്നും അല്ല. സാമൂഹിക നിലവാരം ഉയർന്നതും സ്ത്രീകൾ സ്വയം പര്യാപ്തത നേടിയതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ പുകവലിക്കുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് അത്ര സുഖകരമായ വാർത്തയല്ല. പുരുഷൻ‍മാർ പുകവലി നിർബാധം തുടരട്ടേ എന്നല്ല പറഞ്ഞു വരുന്നത്, പക്ഷേ അപകട സാദ്ധ്യത പുരുഷൻമാരെ അപേക്ഷിച്ച് പതിൻമടങ്ങ് സ്ത്രീകളിൽ കൂടുതലാണ്.

ശ്വാസകോശാർബുദം പുരുഷൻമാരെ അപേക്ഷിച്ച് രണ്ടിരട്ടി അധികമായിരിക്കും സ്ത്രീകളിൽ എന്നത് സ്ത്രീകളിലെ പുകവലിയുടെ അപകടകരാവസ്ഥ എത്രത്തോളമെന്നത് പറയാതെ പറയുന്നു. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കാർസിനോജെൻസ് സ്ത്രീകളുടെ ശരീകത്തിലും പുരുഷൻമാരുടെ ശരീരത്തിലും ഉണ്ടാക്കുന്ന പ്രത്യാഘ്യാതങ്ങൾ രണ്ടു തരത്തിലാണെന്ന് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു

പുകവലിക്കുന്ന പുരുഷൻമാരെ ബാധിക്കുന്നതിന്റെ 25 % കൂടുതൽ ആണ് പുകവലി ശീലമാക്കിയ സ്ത്രീകളെ കാത്തിരിക്കുന്ന ഹൃദയരോഗങ്ങൾ എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീകളിലും പുരുഷൻമാരിലും പുകവലി ബാധിക്കുന്നത് രണ്ടുതരത്തിലാമെന്ന വാദത്തെ ശരി വയ്ക്കുന്നതാണ് ഇത്തരം റിപ്പോർട്ടുകൾ. ​

ഗർഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു

പുകവലി നിത്യശീലമാക്കിയ സ്ത്രീകൾ നേരിടുന്ന ഏറ്റവും ​ഗൗരവമേറിയതും അതീവ പ്രാധാന്യം അർഹിക്കുന്നതുമായ ഒന്നാണ് പുകവലി ഗർഭധാരണത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ. പുകവലിക്കുന്ന സ്ത്രീകൾക്ക് ​ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾ ഒരു പിടി കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മുലപ്പാൽ കുറഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകുക, മാസം തികയാതെയുള്ള പ്രസവം, പ്രസവത്തെ തുടർന്ന് നവജാത ശിശു മരണപ്പെടാനുള്ള സാദ്ധ്യത എന്നിവയെല്ലാം പുകവലിക്കുന്ന സ്ത്രീകളെ ബാധിക്കുന്നവയാണ്. അതിനാൽ നല്ല ജീവിതത്തിന് സ്ത്രീകൾ പുകവലിയെ പടിക്ക് പുറത്ത് നിർത്തുകതന്നെ വേണം.

More from this Section

Highlights

  • പുകവലിക്കുന്ന സ്ത്രീകൾ എന്നത് ഇന്നത്ര പുതുമയൊന്നും അല്ല. സാമൂഹിക നിലവാരം ഉയർന്നതും സ്ത്രീകൾ സ്വയം പര്യാപ്തത നേടിയതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ പുകവലിക്കുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് അത്ര സുഖകരമായ വാർത്തയല്ല