undefined

നമ്മുടെ തലയിണയുടെ അടിയിലുറങ്ങുന്ന ആ നിശബ്ദ കൊലയാളിയെക്കുറിച്ച്

നമ്മുടെ തലയിണയുടെ അടിയിലുറങ്ങുന്ന ആ നിശബ്ദ കൊലയാളിയെക്കുറിച്ച്

Highlights

ഫേസ്ബുക്കും വാട്ട്‌സാപ്പും നോക്കി നോക്കി ഉറങ്ങിപ്പോകുന്ന ശീലം നമ്മില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ നമ്മള്‍ ഉറങ്ങിക്കഴിഞ്ഞും മൊബൈല്‍ ഉറങ്ങാറില്ലെന്ന സത്യം സൗകര്യപൂര്‍വ്വം മറക്കുന്നു...

വായിക്കുമ്പോള്‍ തന്നെ പേടി തോന്നുന്നുണ്ടോ എന്നാല്‍ പേടി മാത്രം തോന്നിയാല്‍ പോര എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്തിന് നിങ്ങളെ ഇല്ലാതാക്കാന്‍ കഴിവുള്ളൊന്നിനെ ഇങ്ങനെ തലയിണക്കടിയില്‍ വെച്ച് സമാധാനം ഇല്ലാതാക്കണം.

പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല. നമ്മുടെ സ്വന്തം മൊബൈലിനെക്കുറിച്ചാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ള ഒന്നാണ് മൊബൈലെന്ന് നമ്മില്‍ പലര്‍ക്കും ഇന്നറിയാം. പക്ഷേ തലയണക്കടിയില്‍ മൊബൈല്‍ വച്ചാലേ നമ്മില്‍ പലര്‍ക്കും അങ്ങ് ഉറക്കം ശരിയാകൂ.

ഏതെല്ലാം വിധത്തില്‍ മൊബൈല്‍ നമുക്ക് വിനയാകുന്നുവെന്ന് നോക്കാം. ഫേസ്ബുക്കും വാട്ട്‌സാപ്പും നോക്കി നോക്കി ഉറങ്ങിപ്പോകുന്ന ശീലം നമ്മില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ നമ്മള്‍ ഉറങ്ങിക്കഴിഞ്ഞും മൊബൈല്‍ ഉറങ്ങാറില്ലെന്ന സത്യം സൗകര്യപൂര്‍വ്വം മറക്കുന്നു. ആര് മൊബൈല്‍ ഓഫ് ചെയ്യുമെന്ന് കരുതിയാണ് നമ്മില്‍ പലരും മയങ്ങിപ്പോകുന്നത്.

ഇത്തരത്തില്‍ നമ്മോടൊപ്പം കിടക്കുന്ന മൊബൈലിലെ റേഡിയേഷന്‍ ശരീരത്തിന്റം താളം തെറ്റിക്കുന്നു. പതിവായി ഇത്തരത്തില്‍ ചെയ്യുന്നത് വഴി ഉറക്കത്തെതന്നെ ബാധിക്കുകയും നിങ്ങളെ രോഗിയാക്കുകയും ചെയ്യും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന , തുടര്‍ച്ചയായുള്ള തലവേദന നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ഈ ശീലത്തെ ഇന്നു തന്നെ ഉപേക്ഷിക്കുക.

മറ്റൊരു പ്രധാന പ്രശ്‌നം എന്ന് പറയുന്നത് റേഡിയേഷന്‍ സ്ഥിരമായി ഏല്‍ക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കും . ഇത് കൂടാതെ മൊബൈലില്‍ നിന്ന് വരുന്ന നീല വെളിച്ചം തലച്ചോറിനെ പകലെന്ന് തോന്നിപ്പിക്കുന്ന പ്രതീതി ജനിപ്പിക്കുകയും നിങ്ങള്‍ക്ക് ഉറക്കം വരാത്ത അവസ്ഥ തന്നെ സൃഷ്ടിക്കുകയും ചെയ്യും. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് അമിതമായ മൊബൈല്‍ ഉപയോഗവും , അതു പോലെ തെറ്റായ രീതിയിലുള്ള ഉപയോഗവും നിങ്ങളെ ഗുരുതര രോഗങ്ങളിലേക്ക് എത്തിക്കും എന്ന് തന്നെയാണ്. അതുപോലെ ക്യന്‍സറിനെ പേടിക്കാതെ മൊബൈല്‍ ഉപയോഗിക്കണമെങ്കില്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുകയോ , ലൗഡ് സ്പീക്കറിലിട്ട് തസംസാരിക്കുകയോ ചെയ്യുക.

മൊബൈല്‍ എത്ര ദൂര പരിധിയില്‍ വയ്ക്കാമെന്നതിന് നിശ്ചിക പരിധി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും രാത്രി കാലങ്ങളില്‍ നിശ്ചിത അകലത്തില്‍ ഫോണ്‍ വയ്ച്ചതിന് ശേഷം മാത്രം ഉറങ്ങുന്നതാണുത്തമമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രോഗം വന്നതിന് ശേഷം ഓടി നടക്കുന്നതിനേക്കാള്‍ എന്തും കൊണ്ടും നല്ലത് നമ്മള്‍ അത് വരാതെ നോക്കുന്നതാണ്.


More from this Section

Highlights

ഫേസ്ബുക്കും വാട്ട്‌സാപ്പും നോക്കി നോക്കി ഉറങ്ങിപ്പോകുന്ന ശീലം നമ്മില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ നമ്മള്‍ ഉറങ്ങിക്കഴിഞ്ഞും മൊബൈല്‍ ഉറങ്ങാറില്ലെന്ന സത്യം സൗകര്യപൂര്‍വ്വം മറക്കുന്നു...