undefined

തലവേ​ദന എന്ന വില്ലൻ

തലവേ​ദന എന്ന വില്ലൻ

Highlights

തലവേദന ഉണ്ടായാല്‍ ഉടന്‍ തന്നെ വേദനസംഹാരി കഴിച്ച് വേദന മാറ്റാന്‍ ശ്രമിക്കരുത്.

മിക്കവരിലും സാധാരണയായി കണ്ടുവരുന്നതാണ്‌ തലവേദന. ഇടയ്ക്കിടയ്ക്ക്‌ തലവേദന ഉണ്ടാകാത്തവർ കുറവായിരിക്കും തലവേദന എന്നത് ഒരു രോഗമല്ല. ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണമാണ്. ഇത് തിരിച്ചറിയാതെ പലരും തലവേദന ഉണ്ടാകുമ്പോള്‍ തന്നെ വേദനസംഹാരികള്‍ കഴിച്ച് ആശ്വാസം കണ്ടെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ യഥാര്‍ഥ അസുഖത്തെ കണ്ടെത്താനോ ചികിത്സിക്കാനോ കഴിയാതെ പോകുന്നു.

മാനസിക സമ്മര്‍ദ്ദം, സമയത്തിന് ആഹാരം കഴിക്കാതിരിക്കുക, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക, അണുബാധകള്‍, കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ നല്‍കുക, തലയ്ക്കുണ്ടാകുന്ന ആഘാതം, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. തലവേദനയോടൊപ്പം പനി, കഴുത്തു വേദന, തലകറക്കം, ഛര്‍ദ്ദി, കാഴ്ചയ്ക്ക് വ്യത്യാസം, ചെവിവേദന എന്നിവ ഉണ്ടായാല്‍ വിദഗ്ദ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.എന്നാല്‍ മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത തലവേദന ആണെങ്കില്‍ അല്‍പനേരത്തെ വിശ്രമം മാത്രം മതിയാകും.

തലവേദന ഉണ്ടായാല്‍ ഉടന്‍ തന്നെ വേദനസംഹാരി കഴിച്ച് വേദന മാറ്റാന്‍ ശ്രമിക്കരുത്. അത് ചിലപ്പോള്‍ വലിയ അപകടത്തിലേക്കാവും നമ്മളെ എത്തിക്കുക. ചികിത്സിക്കേണ്ടത് ചികിത്സിച്ച് തന്നെ മാറ്റുക. തലവേദനയുള്ള സമയങ്ങളിൽ ദീർഘമായി ശ്വാസമെടുക്കുന്നത്‌ കൂടുതൽ ഓക്‌സിജൻ ശരീരത്തിലെത്താൻ സഹായിക്കും. ഇത്‌ തലയിലേയ്ക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും തലവേദനയ്ക്ക്‌ ആശ്വാസം പകരുകയും ചെയ്യും.

മുകളിലേയ്ക്ക്‌ ഉയർത്തിക്കെട്ടിവച്ചിരിക്കുന്ന മുടി 53% സ്ത്രീകളിലും തലവേദനയുണ്ടാക്കുമെന്നാണ്‌ ദി സിറ്റി ഓഫ്‌ ലണ്ടൻ മൈഗ്രെയ്ൻ ക്ലിനിക്‌ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്‌. ഇത്തരത്തിൽ മുടി കെട്ടിവച്ചിരിക്കുന്നത്‌ കൊണ്ടുണ്ടാകുന്ന സ്‌ട്രെയിൻ തലവേദനയിലേയ്ക്ക്‌ നയിക്കുമെന്നാണ്‌ പഠനം പറയുന്നത്‌.

കൃത്യമായ ജീവിതചര്യകളിലൂടെയും ലഘു വ്യായാമങ്ങളിലൂടെയും ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താവുന്നതാണ്. ​കൂടാതെ തലവേദന ഉണ്ടായാല്‍ ഉടന്‍ തന്നെ വേദനസംഹാരി കഴിച്ച് വേദന മാറ്റാന്‍ ശ്രമിക്കരുത്. അത് ചിലപ്പോള്‍ വലിയ അപകടത്തിലേക്കാവും നമ്മളെ എത്തിക്കുക. ചികിത്സിക്കേണ്ടത് ചികിത്സിച്ച് തന്നെ മാറ്റുക.

More from this Section

Highlights

തലവേദന ഉണ്ടായാല്‍ ഉടന്‍ തന്നെ വേദനസംഹാരി കഴിച്ച് വേദന മാറ്റാന്‍ ശ്രമിക്കരുത്.