undefined

കുടവയർ കുറയ്ക്കാൻ എളുപ്പ വഴിയുണ്ട്

കുടവയർ കുറയ്ക്കാൻ എളുപ്പ വഴിയുണ്ട്

Highlights

  • എളുപ്പവഴി എന്നു കേട്ടപ്പോൾ വ്യായാം പാടെ ഉപേക്ഷിക്കാമെന്നു കരുതിയെങ്കിൽ തെറ്റി. വയർ കുറയ്ക്കുന്ന കാര്യത്തിൽ വ്യായാമം തന്നെയാണ് പ്രധാനം.

കുടവയറു കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി മടുത്തവരാണോ നിങ്ങൾ? എന്നാലിനി വിഷമിക്കേണ്ട, കുടവയർ കുറയ്ക്കാനുള്ള ഈ എളുപ്പവഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ

വ്യായാമം

എളുപ്പവഴി എന്നു കേട്ടപ്പോൾ വ്യായാം പാടെ ഉപേക്ഷിക്കാമെന്നു കരുതിയെങ്കിൽ തെറ്റി. വയർ കുറയ്ക്കുന്ന കാര്യത്തിൽ വ്യായാമം തന്നെയാണ് പ്രധാനം. പ്ളാങ്ക് എക്സർസൈസ് ആണ് ഇതിൽ ഏറ്റവും അനുയോജ്യം. സൈഡ് പ്ളാങ്ക് ചെയ്യുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ ഭാരം ഇരുവശത്തുമായി ക്രമീകരിച്ച് വ്യായാമം ചെയ്യുന്ന ഈ രീതി തുടക്കകാലത്ത് ഏറെ ബുദ്ധിമുട്ടായി തോന്നാമെങ്കിലും അരവണ്ണം കുറക്കാൻ നോക്കുന്നവർക്ക് ഏറെ സഹായരമാണ്. ശരീരം ഫ്ളെക്സിബിൾ ആകാനും ഈ വ്യായാമം സഹായിക്കും. മറ്റൊന്ന് പുഷ് അപ് ആണ്. അതും പഷ് അപ് മാതൃകയിലുള്ള നടത്തം. സാധാരണ പുഷ് അപ് എടുക്കുമ്പോൾ മുകളിലോട്ടും താഴോട്ടും മാത്രമാണ് കൈകാലുകൾ നന്നായി ചലിക്കുക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ രീതി. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം കേന്ദ്രീകരിച്ച് വ്യായാമം നടത്തുക എന്ന സർവ്വസാധാരണമായ രീതിയെ ഉടച്ചു വാർക്കുന്ന ഫലപ്രദമായ വ്യായാമ മുറയാണിത്.

നാരുകളടങ്ങിയ ഭക്ഷണം

നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒതുങ്ങിയ വയറെന്ന സ്വപ്നം നാരുകളടങ്ങിയ ഭക്ഷണത്തിലൂടെ നിങ്ങൾക്ക് സുഖമായി നേടാവുന്ന ഒന്നാണ്. ഓട്സ് പോലുള്ള നാരടങ്ങിയ ഭക്ഷണം നിങ്ങളുടെ ശരീരത്തിലെ അനാവ‌ശ്യമായ കലോറിയെയും കൊഴുപ്പിനെയും ഇല്ലാതാക്കി ശരീരത്തിന്റെ പ്രവർത്തനം മികച്ചതാക്കി തീർക്കുന്നു.

യോഗ

യോഗയുടെ പ്രാധാന്യം നിത്യ ജീവിതത്തിൽ എത്രത്തോളമാണെന്ന് ഇനിയും നമ്മൾ‍ മനസിലാക്കേണ്ടതുണ്ട്. ശരീരത്തിനെയും മനസിനെയും ഊർജ്വസ്വലമാക്കി തീർക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും ആഗ്രഹിക്കുന്നവർ യോഗയെ കൂട്ടുപിടിക്കുക. പതിവായുള്ള യോഗ നിങ്ങളെ പതിവിലും കൂടുതൽ ഉൻമേഷമുള്ളവരാക്കി തീർക്കും. വിവിധ തരത്തിലുള്ള ശ്വസന രീതികളും യോഗയുടെ ഭാഗമായി ചെയ്യേണ്ടതുണ്ട്. യോഗ കൃത്യമായി ചെയ്യുന്നവരിൽ സ്ട്രസ് ഹോർമോൺ എന്ന ഓാമനപേരിലറിയപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോൺ കുറഞ്ഞിരിക്കുന്നതായി കാണാം.

More from this Section

Highlights

  • എളുപ്പവഴി എന്നു കേട്ടപ്പോൾ വ്യായാം പാടെ ഉപേക്ഷിക്കാമെന്നു കരുതിയെങ്കിൽ തെറ്റി. വയർ കുറയ്ക്കുന്ന കാര്യത്തിൽ വ്യായാമം തന്നെയാണ് പ്രധാനം.