undefined

വിഷാദരോഗം മറികടക്കാം ശരിയായ ചികിത്സയിലൂടെ

വിഷാദരോഗം മറികടക്കാം ശരിയായ ചികിത്സയിലൂടെ

Highlights

  • വ്യക്തികളേയും കുടുംബങ്ങളേയും കഠിനമായി പരിക്കേൽപ്പിക്കാവുന്ന കടുത്ത അവസ്ഥയാണ് വിഷാദരോഗം

നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ചില നേരങ്ങളിൽ മാനസിക സമ്മർദവും വിഷാദവും തോന്നാറുണ്ട്. ജീവിതത്തിലെ പീഢാനുഭവങ്ങള്‍, അഭിമാനക്ഷതം, വ്യക്തിപരമായ പരാജയങ്ങൾ, ഈഗോ തുടങ്ങിയവയെല്ലാം വിഷാദ ചിന്തകൾക്ക് കാരണമാകും. വ്യക്തികളേയും കുടുംബങ്ങളേയും കഠിനമായി പരിക്കേൽപ്പിക്കാവുന്ന കടുത്ത അവസ്ഥയാണ് വിഷാദരോഗം. തക്കസമയത്ത് ചികിത്സ നല്‍കാതിരുന്നാൽ, വിഷാദരോഗം മൂർഛിച്ച് സ്വഭാവപരവും, വൈകാരിവും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന പല പ്രശ്‌നങ്ങൾക്കും കാരണമാകും.

ദൈനംദിന പ്രവൃത്തികളിൽ ഉൾപ്പെടുന്ന പഠനം, ജോലി, സാമൂഹിക ഇടപെടലുകൾ, വ്യക്തിബന്ധങ്ങൾ തുടങ്ങിയവയിൽ നിന്ന് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനാവും. ഒന്നിനും കൊള്ളരുതാത്തവരാണെന്നോ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരാണെന്നോ ഉള്ള ചിന്തകള്‍ അസാധാരണമായി കൂടുതല്‍ കാലം നിലനില്‍ക്കുന്നതു കാരണം ദൈനംദിന പ്രവൃത്തികൾ പോലും തടസ്സമാകുന്ന അവസ്ഥയാണ് വിഷാദരോഗം എന്നറിയപ്പെടുന്നത്. വിഷാദരോഗം സാധാരണയാണെങ്കിലും ഗൗരവമുള്ള വിഷാദരോഗത്തിന് ചികിത്സ ആവശ്യമാണ്. വിഷാദരോഗത്തെ ഏതെങ്കിലും ഒരു പ്രത്യേക മാർഗത്തിലൂടെ മാത്രം തടയാനാവില്ല. എങ്കിലും താഴെപ്പറയുന്ന സമീപന രീതികൾ വിഷാദരോഗത്തെ ഫലപ്രദമായി തടയാനാകും എന്ന് തെളിയിക്കപ്പെട്ടതാണ്.

മാനസിക സമ്മർദത്തെ കൈകാര്യം ചെയ്യാനും സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികൾ കണ്ടെത്തുക. അമിതമായി ജോലി ചെയ്യാതെ വിശ്രമിക്കാൻ വേണ്ടിയും സമയം മാറ്റിവെക്കുക. ഇഷ്ട വിനോദങ്ങള്‍ക്കും സമയം നീക്കിവെക്കണം. അവശ്യ സന്ദർഭങ്ങളിൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും തുറന്നു സംസാരിക്കുന്നത് പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ സഹായകമാവും. വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കാണുന്നത് അസുഖം വഷളാകാതെ തടയും.

ദീര്‍ഘകാല ചികിത്സയിൽ വീഴ്ച വരുത്തുന്ന പക്ഷം വീണ്ടും പഴയ നിലയിലേക്ക് വഴുതിവീഴാന്‍ സാധ്യതയുണ്ട്. കൂടാതെ തക്കസമയത്ത് ചികിത്സ നല്‍കാതിരുന്നാൽ, വിഷാദരോഗം മൂർഛിച്ച് സ്വഭാവപരവും, വൈകാരിവും എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ ഒരു വ്യക്തിയുടെ ജീവിതത്തെ തന്നെ താളം തെറ്റിക്കുന്ന വിഷാദരോ​ഗത്തെ തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സ നൽകുകയെന്ന പ്രായോ​ഗിക നടപടിയാണ് ഏറ്റവും ഉചിതം .

More from this Section

Highlights

  • വ്യക്തികളേയും കുടുംബങ്ങളേയും കഠിനമായി പരിക്കേൽപ്പിക്കാവുന്ന കടുത്ത അവസ്ഥയാണ് വിഷാദരോഗം