undefined

യുനാനി ചികിത്സയുടെ വഴിത്താരകള്‍ തേടി അമേരിക്കന്‍ സര്‍വ്വകലാശാലാ സംഘം കൊണ്ടോട്ടിയില്‍

യുനാനി ചികിത്സയുടെ വഴിത്താരകള്‍ തേടി അമേരിക്കന്‍ സര്‍വ്വകലാശാലാ സംഘം കൊണ്ടോട്ടിയില്‍

Highlights

മോയിന്‍ കുട്ടി വൈദ്യരുടെ ഗുരുസ്ഥാനീയനായിരുന്ന ഇഷ്തിയാഖ്ഷാ രണ്ടാമന്‍ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ യുനാനി ചികിത്സാ പുസ്തകം ബയാന്‍ ഇ ഇഹ്‌സാന്‍ റഹ്മാന്‍ തങ്ങള്‍ സംഘത്തിനു പരിചയപ്പെടുത്തി. പുസ്തകത്തില്‍ സൂഫി പാത പിന്തുടര്‍ന്നുള്ള ചികിത്സയാണ് പിന്തുടരുന്നത്

സൂഫി പാരമ്പര്യത്തിലൂന്നിയ പരമ്പരാഗത യുനാനി ചികിത്സയെക്കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ സര്‍വ്വകലാശാലാ സംഘം കൊണ്ടോട്ടിയില്‍. ന്യൂയോര്‍ക്ക് സര്‍വ്വകലാശാല സംഘത്തിലെ പാരമ്പര്യ ചികിത്സകളെക്കുറിച്ച് പഠിക്കുന്ന അബുദാബി സെന്ററില്‍ നിന്നുള്ള സംഘമാണ് കൊണ്ടോട്ടിയിലെത്തിയിരിക്കുന്നത്.

കെടി റഹ്മാന്‍ തങ്ങളെ സന്ദര്‍ശിച്ച് ലോറന്‍ മിന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള 12 അംഗസംഘം വിവരങ്ങള്‍ ശേഖരിച്ചു. കാനഡ, ജപ്പാന്‍, വിയറ്റ്‌നാം യുഎഇ, ദക്ഷിണ കൊറിയ, എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗത്തിലുള്ള ആള്‍ക്കാര്‍ ഈ സംഘത്തിലുണ്ട്. മോയിന്‍ കുട്ടി വൈദ്യരുടെ ഗുരുസ്ഥാനീയനായിരുന്ന ഇഷ്തിയാഖ്ഷാ രണ്ടാമന്‍ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ യുനാനി ചികിത്സാ പുസ്തകം ബയാന്‍ ഇ ഇഹ്‌സാന്‍ റഹ്മാന്‍ തങ്ങള്‍ സംഘത്തിനു പരിചയപ്പെടുത്തി. പുസ്തകത്തില്‍ സൂഫി പാത പിന്തുടര്‍ന്നുള്ള ചികിത്സയാണ് പിന്തുടരുന്നത്.

ഇന്നലെ രാവിലെ 10 മണിയോടെ എത്തിയ സംഘം ഉച്ചയോടെ മടങ്ങി. കൊണ്ടോട്ടി ഖുബ്ബയും സന്ദര്‍ശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

More from this Section