undefined

തിരുവിതാംകൂര്‍ രാജഭരണത്തിന്റെ സ്മരണകള്‍ വിളിച്ചോതി കരിങ്കല്ലില്‍ പണിതീര്‍ത്ത ബോഡിമെട്ട് കസ്റ്റംസ് ഹൗസ്

തിരുവിതാംകൂര്‍ രാജഭരണത്തിന്റെ സ്മരണകള്‍ വിളിച്ചോതി കരിങ്കല്ലില്‍ പണിതീര്‍ത്ത ബോഡിമെട്ട് കസ്റ്റംസ് ഹൗസ്

Highlights

  • പണം വാങ്ങുന്നതിന് പകരം കൊണ്ടുപോകുന്ന സാധനത്തിന്റെ ഒരു വിഹിതം തന്നെയായിരുന്നു ആദ്യകാലങ്ങളില്‍ ചുങ്കമായി നല്‍കിയിരുന്നത്.
  • രാജഭരണത്തിന്റെ തെളിവായി കെട്ടിട മുഖപ്പില്‍ നിര്‍മ്മിച്ച ശംഖു മുദ്രയും ട്രാവന്‍ കൂര്‍ കസ്റ്റംസ് ഹൗസ് എന്നെഴുതിയ ബോര്‍ഡും ഇപ്പോഴും മാറ്റമില്ലാതെ തുടര്‍ന്ന് പോരുന്നു.

ജിഎസ്ടി വരുന്നതോടെ പ്രൗഡി നഷ്ട്ടപ്പെട്ടുവെങ്കിലും ബോഡിമെട്ട് കസ്റ്റംസ് ഹൗസ് ഇന്നും തലയുയര്‍ത്തി നിര്‍ല്‍ക്കുകയാണ്. ജിഎസ്ടി പ്രാബല്യത്തിലായതോടെ വില്‍പ്പന നികുതി ചെക്ക് പോസ്റ്റെന്ന ആശയത്തിനു നിലനില്‍പ്പില്ലാതായി എങ്കിലും 2 ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം തല്‍ക്കാലം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി.

രാജ ഭരണത്തിന്റെ സ്മരണകള്‍ വിളിച്ചോതിയിരുന്ന ഹൈറേഞ്ചിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഒരിക്കല്‍ തിരുവിതാംകൂറിന്റെ തായ് വഴിയില്‍പ്പെട്ട പൂഞ്ഞാര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു നിലനിന്നിരുന്നത്. മദിരാശി നാട്ടുരാജ്യങ്ങളുടെ പ്രധാന അതിര്‍ത്തിയായ ബോഡി മെട്ടില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ച ചുങ്കം പിരിവ് കേന്ദ്രം സംസ്ഥാന രൂപീകരണത്തിന് ശേഷമാണ് വാണിജ്യ വില്‍പ്പന നികുതി കേന്ദ്രമായി മാറിയത്. രാജഭരണത്തിന്റെ തെളിവായി കെട്ടിട മുഖപ്പില്‍ നിര്‍മ്മിച്ച ശംഖു മുദ്രയും ട്രാവന്‍ കൂര്‍ കസ്റ്റംസ് ഹൗസ് എന്നെഴുതിയ ബോര്‍ഡും ഇപ്പോഴും മാറ്റമില്ലാതെ തുടര്‍ന്ന് പോരുന്നു.

ഹൈറേഞ്ചില്‍ നിന്നും രാജഭരണ കാലത്ത് കണക്കറ്റ സുഗന്ധ വ്യഞ്ചനങ്ങള്‍ തലച്ചുമടായും കഴുതപ്പുറത്തേറ്റിയും അതിര്‍ത്തി കടത്തി വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്രീമൂലം തിരുനാള്‍ രാജാവ് ഇവിടെ കസ്റ്റംസ് ഹൗസ് നിര്‍മ്മിക്കാന്‍ ഉത്തരവിടുകയായിരുന്നു. പണം വാങ്ങുന്നതിന് പകരം കൊണ്ടുപോകുന്ന സാധനത്തിന്റെ ഒരു വിഹിതം തന്നെയായിരുന്നു ആദ്യകാലങ്ങളില്‍ ചുങ്കമായി നല്‍കിയിരുന്നത്.

ശ്രീമൂലം തിരുനാളിന് ശേഷം വന്ന ശ്രീചിത്തിര തിരുനാള്‍ ഓടില്‍ തീര്‍ത്ത മേല്‍ക്കൂര മാറ്റി ആസ്ബറ്റോസ് ഷീറ്റാക്കി എന്നതൊഴിച്ചാല്‍ കാര്യമായ നവീകരണപ്പണികള്‍ ഇല്ലാതെയാണ് സംസ്ഥാന രൂപീകരണത്തിന് ശേഷവും ഇവിടം നിലനിന്നിരുന്നത്. കാലപ്പഴക്കം ഏറെയുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കരിങ്കല്ലില്‍ പണിതീര്‍ത്ത ഈ കെട്ടിടം ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. എല്ലാ മാസവും കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും 6 ജീവനക്കാര്‍ ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തില്‍ നിന്നും ലഭിച്ചിരുന്നു.


ചരക്ക് വാഹനങ്ങള്‍ തടഞ്ഞിട്ടുള്ള പരിശോധനകള്‍ ഇനിയുണ്ടാകില്ല പകരം ഇന്‍സ്‌പെക്ടര്‍ വാഹനത്തിനു സമീപമെത്തി ഡിക്ലറേഷന്‍ പരിശോധിച്ച് വാഹനം കടത്തിവിടും. ഡിക്ലറേഷനു പകരമായി ഉത്പന്നം വാങ്ങിയ ഇന്‍വേയിസും സ്വീകരിക്കപ്പെടുന്നതാണ്.

ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വാഹനത്തിലുള്ള വസ്തുവിന്‍ മേലോ മറ്റെന്തെങ്കിലും സംശയമോ തോന്നുന്ന പക്ഷം വില്‍പ്പന നികുതി വകുപ്പിലെ ഇന്റലിജന്‍സ് വകുപ്പിനെ വിവരം അറിയിക്കണം. കേരള വനം വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും ചെക്ക് പോസ്റ്റ് ഓഫീസുകള്‍ നിലവില്‍ ബോഡിമെട്ടില്‍ പ്രവര്‍ത്തിച്ച് പോരുന്നുണ്ട്.

More from this Section

Highlights

  • പണം വാങ്ങുന്നതിന് പകരം കൊണ്ടുപോകുന്ന സാധനത്തിന്റെ ഒരു വിഹിതം തന്നെയായിരുന്നു ആദ്യകാലങ്ങളില്‍ ചുങ്കമായി നല്‍കിയിരുന്നത്.
  • രാജഭരണത്തിന്റെ തെളിവായി കെട്ടിട മുഖപ്പില്‍ നിര്‍മ്മിച്ച ശംഖു മുദ്രയും ട്രാവന്‍ കൂര്‍ കസ്റ്റംസ് ഹൗസ് എന്നെഴുതിയ ബോര്‍ഡും ഇപ്പോഴും മാറ്റമില്ലാതെ തുടര്‍ന്ന് പോരുന്നു.