undefined

ചിത്ര പൗർണ്ണമി നാളിലെ മം​ഗല്യരാവിലണിഞ്ഞൊരുങ്ങി പുരുഷാം​ഗനമാർ

ചിത്ര പൗർണ്ണമി നാളിലെ മം​ഗല്യരാവിലണിഞ്ഞൊരുങ്ങി പുരുഷാം​ഗനമാർ

Highlights

ചിത്ര പൗര്‍ണമി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലെ ഹിജഡകളുടെ മംഗല്യരാത്രിയാണത്

രജീഷ് പറമ്പിൽ

ചിത്ര പൗര്‍ണമി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലെ ഹിജഡകളുടെ മംഗല്യരാത്രിയാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ.

അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു.

ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും.


തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കചിത്ര പൗര്‍ണമി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലെ ഹിജഡകളുടെ മംഗല്യരാത്രിയാണത. ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. അറവാണികൾ എന്ന പദം തെറിയാണെന്നു കേട്ടപ്പോൾഅമ്പരപ്പ് തോന്നി.

അണിഞ്ഞൊരുങ്ങി പോകുന്നവർ അഭിമാനത്തോടെയാണ് പറയുന്നത് 'ഞങ്ങൾ ആറവാണികൾ ആണെന്ന്, തങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുവെന്ന്. ഹിന്ദു ഐതീഹ്യത്തിലെ അറവാനെന്ന ദൈവത്തിന്റെ ഒരു ദിവസത്തെ ഭാര്യയും ജീവിതകാലത്തെ മുഴുവൻ വിധവയുമാണ് അണിഞ്ഞൊരുങ്ങി പോകുന്നത്.., മുപ്പത്തിമുക്കോടി ദൈവങ്ങളിൽ അറവാനെന്ന ദൈവത്തെപറ്റി കേട്ടിട്ടുള്ളവർ വളരെ ചുരുക്കം. കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരുടെ ആശങ്കയകറ്റാൻ അർജുനൻ യുദ്ധദേവതയായ കാളിയെ ഉപാസിച്ചു. അർജുനന്റെ മുന്നിൽ പ്രേത്യക്ഷപെട്ട കാളി എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പരിപൂർണ്ണനായ പുരുഷനെ ബലി നല്കാൻ ആവശ്യപെട്ടു. പാണ്ഡവപക്ഷത്തു സാക്ഷാൽ ശ്രീ കൃഷ്‌ണനും അർജുനനും ഇരവാനും ആണ് പരിപൂർണ്ണനായ പുരുഷന്മാർ. ശ്രീകൃഷ്ണനും അർജുനനും പാണ്ഡവ പക്ഷത്തിന്റെ അനിവാര്യതകൾ ആയതിനാൽ ഇരവാൻ സ്വയം ബലിദർപ്പണത്തിനു തയ്യാറായി. എല്ലാം തികഞ്ഞ പൂർണ്ണപുരുഷനെന്ന നിലയ്ക്ക് ബ്രെഹ്മചാരിയായി മരിക്കാൻ കഴിയില്ലെന്നും ലൗകീക സുഖങ്ങൾ എല്ലാം അറിഞ്ഞിട്ടു മാത്രം മരിക്കാമെന്നും നിബന്ധന വെച്ചു .

അതായത് സ്ത്രീസുഖം അതും സുന്ദരിയും കുലീനയുമായിരിക്കണം.ഇരവാന്റെ മരണം അനിവാര്യം ആയതിനാലും, ജീവിതകാലം മുഴുവൻ വൈധവ്യം സ്വീകരിക്കൽ ഒരു സ്ത്രീയും തയ്യാറാവാത്തതിനാലും ഭഗവാൻ വിഷ്ണു മോഹിനി രൂപം സ്വീകരിക്കുകയും സുന്ദരിയും, കുലീനയും, സർവഗുണസമ്പന്നയുമായി സ്ത്രൈണതയുടെ പാരമ്യത്തിൽ ഭഗവാൻ ഇരവാന് വധു ആകുകയും ചെയ്തു. ഒരു രാത്രി, അത് കഴിഞിട്ടവസാനിചേക്കാവുന്ന നിഗൂഢമായ ഒരു സ്വപ്നമാണെന്നറിഞ്ഞിട്ടും മോഹിനി ഇരവാനെ പ്രേണയിച്ചു, ആ രാത്രിയുടെ അവസാനം ഇരവാൻ മരണമേറ്റു വാങ്ങാൻ യുദ്ധകളത്തിലേക്ക് പോകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തു. ആ നിമിഷം തന്നെ അന്തപുരത്തിൽ മോഹിനി വിധവ ആയി മാറിക്കഴിഞ്ഞിരുന്നു, എല്ലാം അറിയാവുന്ന ഭഗവാന്റെ അവതാരം ആയിട്ടു പോലും പ്രണയത്തിന്റെ തീക്ഷണതയിൽ നിന്നും രക്ഷപെടാൻ മോഹിനിയ്ക്കു കഴിഞ്ഞില്ല.

ശിഷ്ടകാലം ഇരവാന്റെ വിധവയായി ജീവിച്ചു പുരാണത്തിൽ. ഭഗവാന്റെ മോഹിനി രൂപം ട്രാൻസ്‍ജൻഡർ സങ്കല്പങ്ങളുടെ ഉദാത്ത മാതൃകയായി, പ്രണയത്തിന്റെ ഔന്ന്യത്യമായി തമിഴ്‌നാട്ടിലെ വിഴുപുരത്ത് കൂവാഗത്ത് നിലനിൽക്കുന്നു. എവിടെ ഇരവാൻ? അറവാൻ ആണ് അങ്ങനെ അറവാന്റെ ഭാര്യമാർ അറവാണികളായി. റവാണികളെന്നത് പവിത്രമായൊരു സ്ഥാനം ആയി. പക്ഷെ സമൂഹത്തിൽ അറവാണികൾ അശ്ലീലവുമായി തീർന്നു. മലയാളം നിഘണ്ടുവിൽ അറവാണി എന്നാൽ കുടില എന്നാണ്, പല പുരുഷന്മാരോടൊത്തു ശയിക്കുന്നവൾ എന്നാണ്. പക്ഷെ പുരാണത്തിലെ അറവാണി ഭഗവാൻ വിഷ്ണുവിന്റെ മോഹിനി അവതാരമാണ്, പവിത്രയാണ്, അതെങ്ങനെ കുടില ആയി തീർന്നെന്നു അറിയില്ല.


മൂന്നാം ലി​ഗക്കാർ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിനാൽ ആരെയും മാറ്റി നിർത്താനല്ല, നമ്മുടെ ശീലങ്ങളെ മാറ്റി എല്ലാവരെയും ഉൾക്കൊള്ളാനാകുന്ന വിശാലമനസും അത് ​അംഗീകരിക്കാൻ പ്രാപ്തമായൊരു ജന സമൂഹവുമാണ് നമുക്ക് വേണ്ടത്.

More from this Section

Highlights

ചിത്ര പൗര്‍ണമി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലെ ഹിജഡകളുടെ മംഗല്യരാത്രിയാണത്