undefined

ആഫ്രിക്കന്‍ പായല്‍ പൂക്കളുടെ മനോഹാരിത കണ്ടിട്ടുണ്ടോ? ആലപ്പുഴ മനയ്ക്കച്ചിറയിലേക്കു വരൂ

ആഫ്രിക്കന്‍ പായല്‍ പൂക്കളുടെ മനോഹാരിത കണ്ടിട്ടുണ്ടോ? ആലപ്പുഴ മനയ്ക്കച്ചിറയിലേക്കു വരൂ

Highlights

ഒറ്റനോട്ടത്തില്‍ ഈ പൂക്കള്‍ നീലക്കുറിഞ്ഞി പൂക്കളെ ഓര്‍മ്മിപ്പിക്കും...

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലൂടെ സഞ്ചരിക്കുന്നവരെ ഒരപൂര്‍വ്വ കാഴ്ച കാത്തിരിക്കുന്നുണ്ട്. മനയ്ക്കച്ചിറയ്ക്കു സമീപമെത്തുമ്പോള്‍ കേരളത്തില്‍ ധാരാളമുള്ളതും ഒരര്‍ത്ഥത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായ ഒരു സസ്യത്തിന്റെ മറ്റൊരു മുഖം കാണാം. കായലിന്റെ കൈവഴിയില്‍ വൈലറ്റ് പൂക്കള്‍ പൊഴിച്ച് കണ്ണിനു കുളിര്‍മയേകുന്ന രീതിയില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ പായല്‍ കൂട്ടത്തിന്റെ വ്യത്യസ്തയാര്‍ന്ന മുഖം.



ആലപ്പുഴ- കോട്ടയം ജില്ലകളിലുള്ളവര്‍ക്കല്ലാത്തവര്‍ക്ക് അപൂര്‍വ്വമായ കാഴ്ചയാണിത്. ഒറ്റനോട്ടത്തില്‍ ഈ പൂക്കള്‍ നീലക്കുറിഞ്ഞി പൂക്കളെ ഓര്‍മ്മിപ്പിക്കും. പ്രസ്തുത റോഡില്‍ മനയ്ക്കച്ചിറയില്‍ മാത്രമാണ് ആഫ്രിക്കന്‍ പായല്‍ ഇങ്ങനെ കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നത്. ഈ കാഴ്ചകാണാന്‍ നിരവധിപേരാണ് ഇവിടെ എത്തുന്നതും.



കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളരെ വേഗം പടര്‍ന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കന്‍ പായല്‍. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുന്നതിനാലും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളര്‍ന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍ സൃഷ്ടിക്കുന്നത്.


More from this Section

Highlights

ഒറ്റനോട്ടത്തില്‍ ഈ പൂക്കള്‍ നീലക്കുറിഞ്ഞി പൂക്കളെ ഓര്‍മ്മിപ്പിക്കും...