undefined

എലികളെ ആരാധിക്കുന്ന ആരാധനാലയം .

എലികളെ ആരാധിക്കുന്ന ആരാധനാലയം .

Highlights

മൂഷികരെ ആരാധിക്കുന്ന ക്ഷേത്രം ...വിവിധ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഓരോ ആരാധനയ്ക്കും പ്രശസ്തി നേടിയ അമ്പലങ്ങളുണ്ട്. ചിലയിടത്ത്...

മൂഷികരെ ആരാധിക്കുന്ന ക്ഷേത്രം ...

വിവിധ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഓരോ ആരാധനയ്ക്കും പ്രശസ്തി നേടിയ അമ്പലങ്ങളുണ്ട്. ചിലയിടത്ത് ദേവന്‍ മാരാണെങ്കില്‍ ചിലയിടത്ത് ദേവിമാരായിരിക്കും പ്രതിഷ്ഠ. എന്നാല്‍ എലികളെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.

രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള കര്‍ണി മാതാ ക്ഷേത്രം എലികളെ ആരാധിക്കുന്നതില്‍ പ്രസിദ്ധമാണ്. ഇരുപതിനായിരത്തോളം വരുന്ന എലികളാണ് ഇവിടുത്തെ ദൈവങ്ങള്‍. ഇവിടുത്തെ കര്‍ണി മാതയുടെ പുനര്‍ജന്മമാണ് എലികളെന്നാണ് ഇവിടുത്തുക്കാരുടെ വിശ്വാസം.

ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബികാനര്‍ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. പത്ത് ചെറുഗ്രാമങ്ങളുടെ കോണുകള്‍ ഒന്നിക്കുന്ന ഇടമായതിനാലാവണം പത്ത് കോണുകള്‍ എന്നര്‍ത്ഥം വരുന്ന ദസ് നോക് എന്നാണ് ഈ ഗ്രാമം മുമ്പ് അറിയപ്പെട്ടിരുന്നത്. ബികാനര്‍ പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ദേഷ്‌നോക് സ്ഥിതിചെയ്യുന്നത്. ഒരുപാട് ഉത്സവങ്ങള്‍ക്കും പേരുകേട്ടതാണ് ഈ ചെറുഗ്രാമം.

ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ മൂഷിക സേനയാണ് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും കര്‍ണി മാതാ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ബീക്കാനീറിനെ സംരക്ഷിക്കുന്നത് ഈ മൂഷിക സേനയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

പതിനഞ്ചാം നൂറ്റാണ്ടില്‍ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് കര്‍ണിമാതാ ദേവിയോട് അപേക്ഷിച്ചു. ഭരണാധികാരിക്ക് മാപ്പുനല്‍കിയ ദേവി ഒരു വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തില്‍ അഭയം നല്‍കി. എല്ലാകാലവും ബിക്കാനീറിന്റെ കാവല്‍ക്കാരായി തുടരാന്‍ അവരോട് ദേവി ആവശ്യപ്പെട്ടെന്നുമാണ് ഈ ക്ഷേത്രത്തിന്റെ പ്രചരിക്കുന്ന ഐതിഹ്യം.

രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ദേഷ്‌നോക്ക് എന്ന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഏതാനും നിമിഷങ്ങളുടെ നടത്തം മതി കര്‍ണിമാതാ ക്ഷേത്രത്തിലെത്താന്‍. മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെണ്ണക്കല്ലില്‍ കൊത്തുപണികള്‍ തീര്‍ത്ത തൂണുകള്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വെള്ളിയില്‍ തീര്‍ത്ത കവാടം കടന്നു വേണം മുറ്റത്തേക്ക് പ്രവേശിക്കാന്‍. മുറ്റം നിറയെ എലികളാണ്. ഇവരാണ് ഈ ക്ഷേത്രത്തിന്റെ കാവല്‍ക്കാര്‍. രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇപ്പോള്‍ കാല്‍ ലക്ഷത്തിലധികം എലികള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഇവയില്‍ രണ്ടെണ്ണം വെളുത്ത നിറത്തിലുള്ളതാണ്. അപൂര്‍വമായി മാത്രമേ അവയെ കാണാന്‍ കഴിയൂ. വെളുത്ത എലികളെ കാണുകയോ ഇവ, പാദങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ദേവി നിങ്ങളില്‍ തൃപ്തിയടഞ്ഞുവെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രത്തിലെ എലികളെ കൊന്നാല്‍ അതിന് പ്രായശ്ചിത്തമായി സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു എലിയെ ക്ഷേത്രത്തില്‍ നല്‍കും...

More from this Section

Highlights

മൂഷികരെ ആരാധിക്കുന്ന ക്ഷേത്രം ...വിവിധ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഓരോ ആരാധനയ്ക്കും പ്രശസ്തി നേടിയ അമ്പലങ്ങളുണ്ട്. ചിലയിടത്ത്...