undefined

ചരിത്രം രചിച്ച് ഈ കുരുന്നുകള്‍; ലോകത്തെ ഏറ്റവും വലിയ മനുഷ്യ സാന്താ തൊപ്പി എന്ന റിക്കോര്‍ഡ് കേരളത്തില്‍ പിറന്നു

ചരിത്രം രചിച്ച് ഈ കുരുന്നുകള്‍; ലോകത്തെ ഏറ്റവും വലിയ മനുഷ്യ സാന്താ തൊപ്പി എന്ന റിക്കോര്‍ഡ് കേരളത്തില്‍ പിറന്നു

Highlights

കാര്യവട്ടം എല്‍എന്‍സിപിഇ സ്‌കൂളിലെസ്റ്റേഡിയത്തില്‍ ഏറ്റവും വലിയ മനുഷ്യസാന്താ തൊപ്പി എന്ന നേട്ടം സ്വന്തമാക്കുവാനായി വേഷമണിഞ്ഞെത്തിയത് 5000 വരുന്ന കുട്ടികളാണ്

ഇത് പത്തരമാറ്റുള്ള വര്‍ണ്ണ തൊപ്പി. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സാന്താതൊപ്പി എന്ന അപൂര്‍വ്വ ഗിന്നസ് നേട്ടവുമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ പുഞ്ചിരിക്കുമ്പോള്‍ കൊടുക്കണം ഇവരുടെ നിശ്ചയ ദാര്‍ഡ്യത്തിനും തളരാത്ത വീര്യത്തിനും ഒരു കയ്യടി. പരിമിതികളില്‍ തളരാത്ത ഈ കുഞ്ഞുങ്ങള്‍ തീര്‍ത്ത മഴവില്ലഴകുള്ള സാന്താ തൊപ്പിക്ക് ചന്തം ഇത്തിരി കൂടുതലാണ്.

കാര്യവട്ടം എല്‍എന്‍സിപിഇ സ്‌കൂളിലെസ്റ്റേഡിയത്തില്‍ ഏറ്റവും വലിയ മനുഷ്യസാന്താ തൊപ്പി എന്ന നേട്ടം സ്വന്തമാക്കുവാനായി വേഷമണിഞ്ഞെത്തിയത് 5000 വരുന്ന കുട്ടികളാണ്. ഇവരോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും അനദ്ധ്യാപകരം കൂടി പങ്കെടുത്തതോടെ ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള വഴി തുറന്നു. കണ്‍മുന്നില്‍ ഉയരുന്ന വന്‍ സാന്താ തൊപ്പി കണ്ട് ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി, കയ്യടികളോടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

ഉയരുന്ന കരോള്‍ ഗീതങ്ങള്‍ക്കിടയിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമായതായി കരുതി കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ഓടി നടന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും മുന്‍പേ കുട്ടികള്‍ പിരിഞ്ഞ് പോയതിനാല്‍ റെക്കോര്‍ഡ് നേട്ടം അസാധ്യമാകുമെന്ന് പറഞ്ഞതിനാല്‍ വീണ്ടും സാന്തയാകാന്‍ 520 പോലെങ്കിലും അണിനിരക്കണമെന്ന അധികൃതരുടെ ആവശ്യം കുട്ടികള്‍ ഏറ്റെടുത്ത് ഒരിക്കല്‍ കൂടി ചരിത്രത്തിലേക്ക് അണി നിരന്നു. ഇതിലൂടെ ഗിന്നസ് നേട്ടവും തേടിയെത്തി.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത്- കേരള സംസ്ഥാന കായിക വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന സംസ്ഥാന കായികോത്സവത്തിന്റെ ഭാഗമായാണ് റെക്കോര്‍ഡ് നേട്ടത്തിനായി കുട്ടികള്‍ അണി നിരന്നത്. ഇതിലൂടെ നേടിയതാവട്ടെ ഗിന്നസ് റെക്കോര്‍ഡെന്ന മനോഹര നേട്ടവും.

More from this Section

Highlights

കാര്യവട്ടം എല്‍എന്‍സിപിഇ സ്‌കൂളിലെസ്റ്റേഡിയത്തില്‍ ഏറ്റവും വലിയ മനുഷ്യസാന്താ തൊപ്പി എന്ന നേട്ടം സ്വന്തമാക്കുവാനായി വേഷമണിഞ്ഞെത്തിയത് 5000 വരുന്ന കുട്ടികളാണ്