undefined

ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള ചിത്രം; ഭക്ഷണപ്പൊതി തുറന്നപ്പോള്‍ നീട്ടിയ കൈകളെ നെഞ്ചോട് ചേര്‍ത്ത് ഒരച്ഛനും മകനും

ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള ചിത്രം; ഭക്ഷണപ്പൊതി തുറന്നപ്പോള്‍ നീട്ടിയ കൈകളെ നെഞ്ചോട് ചേര്‍ത്ത് ഒരച്ഛനും മകനും

Highlights

യാത്രക്കിടയില്‍ കഴിക്കാന്‍ കയ്യില്‍ കരുതിയിരുന്ന ഭക്ഷണം ഇടക്ക് വച്ച് തുറന്ന് കഴിക്കാനൊരുങ്ങിയപ്പോള്‍ തൊട്ടടുത്തിരുന്നൊരു കയ്യും നീണ്ടു വന്നു. തട്ടി മാറ്റാമായിരുന്നു. ആട്ടിയോടിക്കാമായിരുന്നു പക്ഷേ ചെയ്തില്ല, പകരം സ്‌നേഹത്തോടെ പങ്കിട്ടെടുത്ത് കഴിച്ചു

ഹൃദയത്തെ കൊത്തി വലിക്കുന്നൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അടിക്കുറിപ്പാവശ്യമില്ലാത്ത കാണുന്നവന്റെ കണ്ണില്‍ കഥ പറഞ്ഞു കൊടുക്കുന്നൊരു ചിത്രം.

ആയിരം വാക്കുകളേക്കാല്‍ മൂര്‍ച്ചയുള്ളതാണ് ഒരു ചിത്രമെന്ന് പറയുന്നത് എത്ര ശരിയായ കാര്യമാണ്. വിശപ്പിനു മുന്നില്‍ നിസഹായതയോടെ നോക്കിയിരിക്കുന്നൊരു ദൈന്യതയാര്‍ന്ന മനുഷ്യന് തന്റെ പൊതിച്ചോറില്‍ നിന്നും അന്നം പകുത്ത് കൊടുക്കുന്ന കാഴ്ച്ച എത്ര മനോഹരമാണെന്ന് നമുക്ക് ഈ ചിത്രം മനസിലാക്കി തരും.

യാത്രക്കിടയില്‍ കഴിക്കാന്‍ കയ്യില്‍ കരുതിയിരുന്ന ഭക്ഷണം ഇടക്ക് വച്ച് തുറന്ന് കഴിക്കാനൊരുങ്ങിയപ്പോള്‍ തൊട്ടടുത്തിരുന്നൊരു കയ്യും നീണ്ടു വന്നു. തട്ടി മാറ്റാമായിരുന്നു. ആട്ടിയോടിക്കാമായിരുന്നു പക്ഷേ ചെയ്തില്ല, പകരം സ്‌നേഹത്തോടെ പങ്കിട്ടെടുത്ത് കഴിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനാണ് ഇദ്ദേഹമെന്ന് സോഷ്യല്‍ മീഡിയകള്‍ പറയുന്നു. ആരാണെന്നതിലല്ല ഇത്രയും കരുണാമയമായി പെരുമാറുന്ന ഈ വ്യക്തി സമൂഹത്തിനു പകര്‍ന്നു നല്‍കുന്ന സന്ദേശം അതെത്ര വലുതാണ്?

അടുത്തിരിക്കുന്ന മകനും വിശപ്പിന്റെയും കാരുണ്യത്തിന്റെയും വില മനസിലാക്കി കൊടുക്കാന്‍ ഇതിലും നന്നായി ഏതച്ഛനാണ് കഴിയുക. അതെ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് നമ്മള്‍ എങ്കില്‍, ആ മാറ്റം നമ്മളില്‍ നിന്നുതന്നെയാകട്ടെ.

More from this Section