undefined

പമ്പില്‍ നിന്നും ഫുള്‍ ടാങ്ക് പെട്രോളും നിറച്ച് പണം കൊടുക്കാതെ രക്ഷപ്പെടുന്ന ഒരു വിരുതന്‍

പമ്പില്‍ നിന്നും  ഫുള്‍ ടാങ്ക് പെട്രോളും  നിറച്ച് പണം  കൊടുക്കാതെ  രക്ഷപ്പെടുന്ന  ഒരു വിരുതന്‍

Highlights

  • പമ്പിലേക്കു ബൈക്കില്‍ എത്തിയ യുവാവ് പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു
  • ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത ശേഷം പണം പോക്കറ്റില്‍ നിന്നും എടുക്കുന്നതായി അഭിനയിച്ച യുവാവ് വേഗത്തില്‍ വാഹനമോടിച്ചു പോയി.

പെട്രോള്‍ പമ്പിലെത്തി ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ നിറച്ച ശേഷം പണം കൊടുക്കാതെ യുവാവിന്റെ തട്ടിപ്പ്. പെട്രോള്‍ നിറച്ചതിനു ശേഷം ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് യുവാവ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

തമിഴ്‌നാട്ടിലെ സാരം ടൗണിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. പമ്പിലേക്കു ബൈക്കില്‍ എത്തിയ യുവാവ് പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരന്‍ പെട്രോള്‍ നിറച്ചു നല്‍കുകയും തുടര്‍ന്നു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത ശേഷം പണം പോക്കറ്റില്‍ നിന്നും എടുക്കുന്നതായി അഭിനയിച്ച യുവാവ് വേഗത്തില്‍ വാഹനമോടിച്ചു പോകുകയായിരുന്നു. ജീവനക്കാരന്‍ വാഹനത്തിന്റെ കൂടെയോടിയെങ്കിലും പ്രതിയെ പിടികിട്ടിയില്ല.

തുടര്‍ന്നു പമ്പ് ഉടമകള്‍ സോഷ്യല്‍ മീഡിയയില്‍ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പികക്കുകയും പ്രതിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. പ്രതി മുമ്പും മറ്റു പെട്രോള്‍ പമ്പുകളില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പുനടത്തിയിട്ടുള്ള വ്യക്തിയാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

More from this Section