undefined

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ച: കുറ്റം സമ്മതിച്ച് സുക്കർബർഗ്

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ച: കുറ്റം സമ്മതിച്ച് സുക്കർബർഗ്

Highlights

  • ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് വ്യക്തമാക്കി. അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വലിയ വീഴ്ചയാണ് സംഭവിച്ചത്. അത് വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകും. അദ്ദേഹം സ്വന്തം പേജില്‍ കുറിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സി വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് ഇന്നലെ പാര്‍ലമെന്‍റില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എത്തിയിരുന്നു.

2013 ല്‍നിര്‍മ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പടക്കം വിവിധ തിരഞ്ഞെടുപ്പുകളുടെ വിധിയെ സ്വാധീനിക്കാന്‍ അനലിറ്റിക്ക ഉപയോഗിച്ചിതയാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ട്രംപ് കേംബ്രിജ് അനലിറ്റിക്കയുടെ സേവനം ഉപയോഗിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്കയ്ക്കുവേണ്ടി ജോലിചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണ് കമ്പനി ഫെയ്സ്ബുക്കില്‍നിന്ന് വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയത്. വ്യക്തികളുടെ അനുമതിയില്ലാതെയായിരുന്നു വിവരശേഖരണം.

More from this Section

Highlights

  • ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നത്‍ വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് വ്യക്തമാക്കി.