undefined

തിരക്കുള്ള റോഡിലെ പൊലീസ് ചെക്കിംഗിനെതിരെ യുവാക്കളുടെ മറുപണി; വാഹനങ്ങള്‍ ഓഫാക്കി തള്ളിനീക്കി നൂറുകണക്കിനു യാത്രക്കാര്‍

തിരക്കുള്ള റോഡിലെ പൊലീസ് ചെക്കിംഗിനെതിരെ യുവാക്കളുടെ മറുപണി; വാഹനങ്ങള്‍ ഓഫാക്കി തള്ളിനീക്കി നൂറുകണക്കിനു യാത്രക്കാര്‍

Highlights

പരിശോധന നടക്കുന്ന സ്ഥലം എത്തുന്നതിനു മുമ്പ് വാഹനങ്ങള്‍ നിര്‍ത്തി ഓഫാക്കി ഉരുട്ടി നീക്കിയാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. നൂറുകണക്കിന് യുവാക്കളാണ് ഈ പ്രതിഷേധത്തില്‍ പങ്കാളികളായതും...

തിരക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന പൊലീസുകാര്‍ക്ക് എട്ടിന്റെ പണി നല്‍കി ഗോവയിലെ യുവാക്കള്‍. ഗോവയില്‍ ബീച്ചില്‍ എത്തുന്ന ഇരുചക്രവാഹനങ്ങളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും പിഴ ഇടാക്കുകയും ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെയാണ് യുവാക്കള്‍ രംഗത്തിറങ്ങിയത്.

പരിശോധന നടക്കുന്ന സ്ഥലം എത്തുന്നതിനു മുമ്പ് വാഹനങ്ങള്‍ നിര്‍ത്തി ഓഫാക്കി ഉരുട്ടി നീക്കിയാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. നൂറുകണക്കിന് യുവാക്കളാണ് ഈ പ്രതിഷേധത്തില്‍ പങ്കാളികളായതും. നിരന്തരവും അനധികുതവുമായി പരിശോധനയ്‌ക്കെതിരെയാണ് ഈ പ്രതിഷേധം നടത്തിയതെന്നു യുവാക്കള്‍ പറയുന്നു.

വാഹനം തള്ളിനീക്കി പൊലീസിനു മുന്നിലൂടെ പോകുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

More from this Section

Highlights

പരിശോധന നടക്കുന്ന സ്ഥലം എത്തുന്നതിനു മുമ്പ് വാഹനങ്ങള്‍ നിര്‍ത്തി ഓഫാക്കി ഉരുട്ടി നീക്കിയാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. നൂറുകണക്കിന് യുവാക്കളാണ് ഈ പ്രതിഷേധത്തില്‍ പങ്കാളികളായതും...