undefined

അയ്യപ്പഭക്തര്‍ക്ക് വിശ്രമത്തിനു സൗകര്യം ചെയ്തു നല്‍കി സയ്യിദത്ത് ഖദീജ ബീവി ദര്‍ഗയും ഷാഫി മസ്ജിദും

അയ്യപ്പഭക്തര്‍ക്ക് വിശ്രമത്തിനു സൗകര്യം ചെയ്തു നല്‍കി സയ്യിദത്ത് ഖദീജ ബീവി ദര്‍ഗയും ഷാഫി മസ്ജിദും

Highlights

ഒരാഴ്ച മുമ്പാണ് മൊഗ്രാലിലെ ഷാഫി മസ്ജിദ് പരിസരത്ത് അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമൊരുക്കി നല്‍കിയത്...

ജാതി മത വിവേചനങ്ങള്‍ കൊടി കുത്തി വാഴുന്ന കാലത്ത് എല്ലാവര്‍ക്കും മാതൃകയാക്കാവുന്നൊരു സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും കഥ പറയുകയാണ് ഉപ്പളയിലെ സയ്യിദത്ത് ഖദീജ ബീവി ദര്‍ഗയും മൊഗ്രാലിലെ ഷാഫി മസ്ജിദും. അയ്യപ്പ ഭക്തര്‍ക്ക് വിശ്രമത്തിന് സൗകര്യം നല്‍കിയുള്ള മുസ്ലിം പള്ളിയുടെയും ദര്‍ഗയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരാഴ്ച മുമ്പാണ് മൊഗ്രാലിലെ ഷാഫി മസ്ജിദ് പരിസരത്ത് അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമൊരുക്കി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഉപ്പളയിലെ ദര്‍ഗയിലും വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയത്. കര്‍ണ്ണാടകയില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ദേശീയ പാതയിലൂടെ കാല്‍നടയായി ദിനേന കടന്നു പോകുന്നുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്. അതിനിടെയാണ് മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മാതൃകകള്‍ വിളിച്ചോതി ചില മസ്ജിദ് കമ്മിറ്റികളും അയ്യപ്പ ഭക്തര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി രംഗത്ത് വന്നത്.

സ്വാര്‍ഥ താത്പര്യങ്ങളില്ലാതെ സ്‌നേഹപൂര്‍വ്വം നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഒരു മികച്ച മാതൃകയാണ്. പ്രത്യേകിച്ചും നിസാ?രമായ കാരണങ്ങള്‍ക്ക് തമ്മില്‍ തല്ലുന്ന ഒരു നാട്ടില്‍. മനുഷ്യരെല്ലാവരും തുല്യരാണെന്ന ബോധം വളര്‍ത്താന്‍ ഇതിലും മികച്ച വഴികള്‍. ഇല്ലെന്ന് വേണം പറയാന്‍.


More from this Section

Highlights

ഒരാഴ്ച മുമ്പാണ് മൊഗ്രാലിലെ ഷാഫി മസ്ജിദ് പരിസരത്ത് അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമൊരുക്കി നല്‍കിയത്...