undefined

മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു റെക്കാർഡ് കൂടി .

മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു റെക്കാർഡ് കൂടി .

Highlights

GNPC ഫേസ്ബുക് കൂട്ടായ്മക്ക് മൂന്നു വേൾഡ് റെക്കോർഡ് .

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക് ഗ്രൂപ്പ് പുതിയ ലോക റെക്കോര്ഡുകളുമായ് മുന്നേറുകയാണ് . ഇതിനകം ഫേസ്ബുക്കുമായി ബന്ധപെട്ടു മൂന്നു വേൾഡ് റെക്കോർഡുകൾ മലയാളികൾ അഡ്മിൻ ആയുള്ള ഈ ഗ്രൂപ്പ് സ്വന്തമാക്കി കഴിഞ്ഞു .ഒരു പോസ്റ്റിനു ഏറ്റവും കൂടുതൽ കമെന്റുകൾ കിട്ടിയ ഗ്രൂപ്പ് ,ഏറ്റവും വേഗത്തിൽ അറുപതു ലക്ഷം കമെന്റുകൾ കിട്ടിയ പോസ്റ്റ് , ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള സീക്രെട് ഗ്രൂപ്പ് എന്നിവയാണ് ഇതിനകം ലഭിച്ച ലോക റെക്കോർഡുകൾ . മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചു ഈ കൂട്ടായ്മയുടെ അഡ്‌മിനെയും എഡിറ്റർ മാരെയും കേരള പോലീസും ഏക് സൈസ് വകുപ്പും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു . മദ്യപിക്കുന്ന രംഗങ്ങളുടെ ഫോട്ടോയും വിവിധ മദ്യത്തെ പറ്റിയുള്ള ചർച്ചകളും വിവിധ ബാർഹോട്ടലുകളെ പറ്റിയുള്ള വിവരണങ്ങളും മറ്റുമാണ് ഈ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ അധികവും .സമൂഹ പ്രതിബദ്ധതയോടെ മദ്യപാനം എന്നതാണ് ഇവരുടെ മുദ്രാവാക്യം .

More from this Section

Highlights

GNPC ഫേസ്ബുക് കൂട്ടായ്മക്ക് മൂന്നു വേൾഡ് റെക്കോർഡ് .