undefined

ചപ്പാത്തിക്കു കുഴച്ച മാവില്‍ പത്തു മിനിട്ടുകൊണ്ട് ശ്യാമിന്റെ കലാബോധം സൃഷ്ടിച്ചത് ഒരു നായയെ

ചപ്പാത്തിക്കു കുഴച്ച മാവില്‍ പത്തു മിനിട്ടുകൊണ്ട് ശ്യാമിന്റെ   കലാബോധം സൃഷ്ടിച്ചത് ഒരു നായയെ

Highlights

ശ്യാമിന്റെ കലാബോധത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്...

വൈകുന്നേരത്തെ അത്താഴത്തിന് ചപ്പാത്തിയുണ്ടാക്കാനായി ഭാര്യ കുഴച്ചു വച്ചിരുന്ന ഗോതമ്പ് മാവുകണ്ടപ്പോഴാണ് ശ്യാമില്‍ ഞൊടിയിടയില്‍ കലബോധം ഉണര്‍ന്നത്. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. കുഴിച്ചുവച്ചിരുന്ന മാവില്‍ കൈക്രിയകളുമായി ഒരു പത്തു മിനിട്ട് ശ്യം ഇരുന്നു. എഴുന്നേറ്റപ്പോള്‍ മാവു കുഴച്ച പ്ലേറ്റില്‍ ഒരു കുഞ്ഞു നായ കിടക്കുന്നു.

ശ്യാം ഗോതമ്പുകൊണ്ടുണ്ടാക്കിയ നായയെ കണ്ടാല്‍ ആദ്യം ആരും ഒന്നമ്പരക്കും. ഇത് യഥാര്‍ത്ഥ നായ തന്നെയാണോ എന്നു സംശയിക്കും. അത്ര യാഥാര്‍ത്ഥ്യത്തോടെയാണ് ശ്യം ഗോതമ്പു മാവിലുള്ള തന്റെ സൃഷ്ടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശ്യാമിന്റെ കലാബോധത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

തൃശൂര്‍ കേന്ദ്രമായുള്ള '300 ബി സി' എന്ന പരസ്യകമ്പനിയില്‍ ചീഫ് ക്രിയേറ്റീവ് ഓഫീസറായി ജോലി നോക്കുകയാണ് ശ്യാം. എന്തായാലും ശ്യാം സുഷ്ടിച്ച നായയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. പിന്നാലെയെത്തിയ ഭാര്യതന്നെ ആ കലാസൃഷ്ടിയെ നിര്‍ദ്ദയം പിച്ചെടുത്തു ചപ്പാത്തിയുണ്ടാക്കിക്കളഞ്ഞതായും ശ്യാം പറയുന്നു.


More from this Section

Highlights

ശ്യാമിന്റെ കലാബോധത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്...