undefined

നൂറ്റിയെഴുപത്തിയൊമ്പതു രൂപയുമായി വരൂ, മൂക്കുമുട്ടെ കഴിക്കൂ; അണ്‍ ലിമിറ്റഡ് ബ്രോസ്റ്റുമായി ഫര്‍സ

നൂറ്റിയെഴുപത്തിയൊമ്പതു രൂപയുമായി വരൂ, മൂക്കുമുട്ടെ കഴിക്കൂ; അണ്‍ ലിമിറ്റഡ് ബ്രോസ്റ്റുമായി ഫര്‍സ

Highlights

ഭക്ഷണപ്രേമികളുടെ നീണ്ട നിര റോഡുവരെ എത്തിക്കഴിഞ്ഞു...

മഞ്ചേരി ഫര്‍സ റെസ്റ്റോറന്റിലെ 'അണ്‍ ലിമിറ്റഡ് ബ്രോസ്റ്റ്' ഓഫര്‍ ആസ്വദിക്കാന്‍ ആയിരങ്ങളുടെ നീണ്ട നിര. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ന്നുവരുന്ന ഓഫറിന് ഇന്ന് തിരക്ക് അതീതമാണെന്നു റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് ഫര്‍സാ റസ്റ്റോറന്റ് അണ്‍ലിമിറ്റഡ് ബ്രോസ്റ്റ് മേള നടത്തുന്നത്.



മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ബ്രോസ്റ്റിന്റെ പ്രചരണാര്‍ത്ഥമാണ് ഈ മേള സംഘടിപ്പിച്ചതെന്നു ഉടമകള്‍ പറയുന്നു. ഫ്രെഞ്ച് ഫ്രൈസ്, കുബ്ബൂസ്, കോയിന്‍ പെറോട്ട, സോസ്, സലാഡ്, സൂപ്പ് എന്നിവയുള്‍പ്പെടുന്ന ഭക്ഷണ കൂട്ടായ്മയാണ് ഫ്രോസ്റ്റ് എന്ന പേരിലറിയപ്പെടുന്നത്. ഇത് വെറും 179 രൂപയ്ക്കു പരിധിയില്ലാതെ കഴിക്കാം എന്നുള്ള ഓഫറാണ് ഫര്‍സ ഭക്ഷണപ്രേമികള്‍ക്കു മുന്നിലേക്കു വച്ചത്. പ്രസ്തുത ഓഫറിന് പ്രതീക്ഷിച്ചതിനേക്കാള്‍ അനുകൂല പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായതെന്നും അവര്‍ പറയുന്നു.



കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായതിനേക്കാള്‍ അധികം ഭക്ഷണ പ്രേമികളാണ് ഇന്ന് ബ്രോസ്റ്റ് രുചിക്കാനായി ഫര്‍സയില്‍ എത്തിയിരിക്കുന്നത്. ഭക്ഷണപ്രേമികളുടെ നീണ്ട നിര റോഡുവരെ എത്തിക്കഴിഞ്ഞു. ആകെ 300 പേര്‍ക്കു ഇരുന്നു ഭക്ഷിക്കാനുള്ള സൗകര്യമേ റെസ്റ്റോറന്റിനാുള്ളുവെന്നതിനാല്‍ കൂപ്പണ്‍ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ജീവനക്കാര്‍ ഭക്ഷണം വിളമ്പുന്നത്. എത്ര താമസിച്ചാലും ഓഫര്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ഭക്ഷണപ്രേമികളുടെ തീരുമാനവും. അതിനായി എത്ര സമയം വേണമെങ്കിലും കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ പറയുന്നു.

More from this Section

Highlights

ഭക്ഷണപ്രേമികളുടെ നീണ്ട നിര റോഡുവരെ എത്തിക്കഴിഞ്ഞു...