undefined

ഒരുകാലത്ത് മലയാളിയുടെ ആഡംബര ചിഹ്നമായിരുന്ന മാള്‍ബറോ ഓര്‍മ്മയാകുന്നു

ഒരുകാലത്ത് മലയാളിയുടെ ആഡംബര ചിഹ്നമായിരുന്ന മാള്‍ബറോ ഓര്‍മ്മയാകുന്നു

Highlights

  • മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഭീമനായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു
  • സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം

മാള്‍ബറോ സിഗരറ്റ് ഉത്പാദനം നിര്‍ത്തുകയാണെന്ന നാടകീയ പ്രഖ്യാപനവുമായി കമ്പനി. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഭീമനായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. .

പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് കമ്പനി കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം. പുകവലിരഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു. പുകയില്ലാത്ത ഉത്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്തെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണല്‍ ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ മാള്‍ബറോ സിഗരറ്റ് വില്‍ക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്‍ഡോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.

More from this Section