undefined

കുറഞ്ഞ ചെലവില്‍ സൗന്ദര്യം സംരക്ഷിക്കാന്‍ നുറുങ്ങു വിദ്യകള്‍

കുറഞ്ഞ ചെലവില്‍ സൗന്ദര്യം സംരക്ഷിക്കാന്‍ നുറുങ്ങു വിദ്യകള്‍

Highlights

ഇവ ഏതെന്ന് അറിയുമ്പോള്‍ നിങ്ങളും പറയും, ഇതൊക്കെ എല്ലാവീട്ടിലും സുലഭമായവ ആണല്ലോ എന്ന്. അതാണിതിന്റെ മേന്‍മയും

സൗന്ദര്യം നിലനിര്‍ത്തുന്നതിനായി പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുന്നവരാണോ നിങ്ങള്‍ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി നിത്യേനയുള്ള ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ സമയമില്ലെന്നു കരുതി ഇനി വിഷമിക്കേണ്ട. കുറഞ്ഞ ചിലവില്‍ ചര്‍മ്മത്തിന്റെ കാന്തിയും തിളക്കവും പരിപാലിക്കാനായി ഇതാ ചില നുറുങ്ങു വിദിയകള്‍.

വിലകൂടിയവ മാത്രം സൗന്ദര്യത്തെ പരിപോഷിപ്പിക്കും എന്ന് കരുതിയവരെ ഞെട്ടിക്കുന്നതാണ് ഈ ടിപ്‌സുകളെന്ന് നിസംശയം പറയാം. ഇവ ഏതെന്ന് അറിയുമ്പോള്‍ നിങ്ങളും പറയും, ഇതൊക്കെ എല്ലാവീട്ടിലും സുലഭമായവ ആണല്ലോ എന്ന്. അതാണിതിന്റെ മേന്‍മയും. ഇതാ അത്തരത്തിലുള്ള കുറച്ച് നുറുങ്ങു വിദ്യകള്‍.

ഹെയര്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുക

രോമങ്ങള്‍ ഷെയ്വ് ചെയ്ത് കളയുന്ന ശീലമുള്ളവരാണോ നിങ്ങള്‍ എന്നാലിനി ഒട്ടും മടിക്കണ്ട. പുരുഷന്‍മാരുടെ ഷേവിങ് ക്രീമോ ഒന്നും ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മത്തിനുടമകളാകാന്‍ കണ്ടീഷ്ണര്‍ ഉപയോഗിച്ചാല്‍ മതി. മറ്റുള്ളവയെല്ലാം ചര്‍മ്മത്തെ പരുപരുത്തതാക്കുമ്പോള്‍ കണ്ടീഷ്ണര്‍ ഷേവിങ് ക്രീമായി ഉപയോഗിച്ചാല്‍ മിന്നിത്തിളങ്ങുന്ന ചര്‍മ്മകാന്തി ഇനി നിങ്ങള്‍ക്ക് മാത്രം സ്വന്തം.

മുത്തുപോലുള്ള പല്ലുകള്‍ക്കായി

വിപണിയില്‍ കാണുന്ന എന്തും വാങ്ങി സ്വന്തം പല്ലില്‍ തേക്കുന്ന ശീലമുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ പണികിട്ടും എന്നേ പറയാനുള്ളൂ. ദന്ത ക്ഷയം മുതല്‍ മഞ്ഞ നിറം വരെ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ശീലങ്ങളോട് പറയാം ആദ്യം ഗുഡ് ബൈ. പല്ലിന്റെ കാന്തി വര്‍ധിപ്പിക്കുന്നതിനായോ , മങ്ങിയ നിറം പമ്പ കടത്തുന്നതിനായോ ഇനി മരുന്ന് അന്വേഷിച്ച് അലയണ്ട. പകരം ബേക്കിംങ് സോഡയും ഹൈഡ്രജന്‍ പെറോക്‌സൈഡും ചേര്‍ത്ത് പല്ലു തേച്ച് നോക്കൂ. ആരും കൊതിക്കുന്ന മുല്ലമൊട്ട് പല്ലുകള്‍ ഇനി നിങ്ങള്‍ക്കു തരും ആത്മ വിശ്വാസത്തിന്റെ പുത്തന്‍ ഉണര്‍വ്.

മുഖക്കുരുവിനെ തുരത്താന്‍

പ്രേമം സിനിമ വന്നു പോയെങ്കിലും പെണ്‍കുട്ടികളെ എക്കാലത്തും അലട്ടുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നായി എക്കാലത്തും മുന്നിട്ട് നില്‍ക്കുന്ന വില്ലനാണ് മുഖക്കുരു. ആയുര്‍വ്വേദം മുതല്‍ ഇംഗ്ലീഷ് മരുനന്ുകള്‍ പലതും മാറി മാറി പരീക്ഷിക്കാതെ തേന്‍ ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കാവുന്നതാണ്. തേനിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മുഖകാന്തി വര്‍ധിപ്പിച്ച് മുഖക്കുരുവിനെ നിശ്ശേഷം ഇല്ലാതാക്കുന്നു.

കഞ്ഞിവെള്ളം

രാസവസ്തുക്കള്‍ അടങ്ങിയ കണ്ടീഷ്ണര്‍ വിപണിയില്‍ നിന്നും വാങ്ങാതെ വീട്ടില്‍ ബാക്കി വരുന്ന കഞ്ഞിവെള്ളം ഷാംപൂ ചെയ്തതിന് ശേഷം ഉപയോഗിക്കുക. മുടിനാരുകള്‍ ഉറപ്പുള്ളതാക്കി മിനുസത്തോടെയും ദൃഡമായതും ആക്കി തീര്‍ക്കും. കയ്യിലുള്ള പണം പാഴാക്കാതെ തന്നെ നിങ്ങളുടെ മുടിയെ കഞ്ഞിവെള്ളം ആരോഗ്യമുള്ളതാക്കി തീര്‍ക്കും .


More from this Section

Highlights

ഇവ ഏതെന്ന് അറിയുമ്പോള്‍ നിങ്ങളും പറയും, ഇതൊക്കെ എല്ലാവീട്ടിലും സുലഭമായവ ആണല്ലോ എന്ന്. അതാണിതിന്റെ മേന്‍മയും