undefined

എന്റെ വിവാഹം നീ തന്നെ ഷൂട്ട് ചെയ്താല്‍ മതി: സുഹൃത്തായ അരുണിന് രഞ്ചു നല്‍കിയ ധൈര്യം കേരളമറിയുന്ന സോള്‍ബ്രദേഴ്‌സിലെക്കെത്തിച്ച വഴി

എന്റെ വിവാഹം നീ തന്നെ ഷൂട്ട് ചെയ്താല്‍ മതി: സുഹൃത്തായ അരുണിന് രഞ്ചു നല്‍കിയ ധൈര്യം കേരളമറിയുന്ന സോള്‍ബ്രദേഴ്‌സിലെക്കെത്തിച്ച വഴി

Highlights

രഞ്ജുവെന്ന കൂട്ടുകാരി തുടക്കക്കാരനായ അരുണെന്ന ചെറുപ്പക്കാരന് പുതിയൊരു പാത തുറന്ന് കൊടുത്തതോടെ ചെയ്ത ആ കല്ല്യാണ വീഡിയോ മനോഹരമാക്കാന്‍ അരുണ്‍ എഡിറ്റിംഗില്‍ പുതുമ വേണമെന്ന് തീരുമാനിച്ചു. ഒരു തുടക്കക്കാരന്റെ ആഗ്രഹമായിരുന്നില്ലത്, മറിച്ച് ആത്മാര്‍ഥതയും ചെയ്യുന്ന തൊഴിലിനോടുള്ള പ്രണയവുമാണ് അത്തരത്തില്‍ മാറി ചിന്തിക്കാന്‍ അരുണിനെ പ്രേരിപ്പിച്ചത്...

ആരും പോകാത്ത വഴികളിലൂടെ സധൈര്യം മുന്നേറിയവരില്‍ പലരെയുമാണ് ജീവിതത്തില്‍ വിജയം മാത്രം നുണഞ്ഞിട്ടുള്ളവരായി ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. അത്തരത്തിലൊരു കഥയാണ് കേരളത്തിലെ പ്രശസ്തമായ വെഡിംഗ് വീഡിയോ കമ്പനിയായ സോള്‍ ബ്രദേഴ്‌സിലെ അരുണ്‍ സോളിനും പറയാനുള്ളത്.

സോള്‍ ബ്രദേര്‍സ് എന്ന വിവാഹ വീഡിയോ കമ്പനിയുടെ ഉടമസ്ഥന്‍, മികച്ച ഫോട്ടോ ഗ്രാഫര്‍ വിവാഹ വീഡിയോ രംഗത്ത് കേരളത്തിലെ തന്നെ അതികായന്‍ എന്നിങ്ങനെ എണ്ണിയെണ്ണി പറയാനുള്ള മികവുകളുണ്ട് തിരുവനന്തപുരംകാരനായ അരുണിന്. അരുണിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പ്രീഡിഗ്രി കഴിഞ്ഞ് തേരാ പാരാ നടക്കുന്ന സമയത്ത് ഡയസെന്ന ചേട്ടന്റെ കൂടെ കല്യാണ വീഡിയോകള്‍ക്ക് ലൈറ്റ് ബോയിയായിട്ടായിരുന്നു തുടക്കം. വിഎച്ച് എസ് ക്യാമറകള്‍ മാത്രം കണ്ടുപരിചയിച്ച എന്നേപോലൊരാളോട് സ്വന്തം കല്ല്യാണ വീഡിയോ നീ ചെയ്യണമെന്ന് ആദ്യം പറഞ്ഞത് കൂടെ പഠിച്ച രഞ്ജു എന്ന കൂട്ടുകാരിയാണ്. 'വെറുമൊരു ലൈറ്റ് ബോയിയായ ഞാനോ ബാലാ' എന്ന് മനസില്‍ പലവട്ടം ചിന്തിച്ചിട്ടുണ്ടാവണം താനെന്നും അരുണ്‍ വ്യക്തമാക്കുന്നു.

കൂടെ പഠിച്ച കൂട്ടുകാരിയാണല്ലോ എന്നൊരു ധൈര്യത്തില്‍ കല്ല്യാണ വീഡിയോ ചെയ്യാന്‍ അന്ന് മുന്നിട്ടിറങ്ങിയ ആ ലൈറ്റ് ബോയി ഇന്നെത്തി നില്‍ക്കുന്നത് വിജയത്തിന്റെ പാതയിലാണ്. ഡയസ് ചേട്ടനോട് അനുവാദം വാങ്ങി ക്യാമറയും കടം വാങ്ങി പ്രജിത്തെന്നൊരു സുഹൃത്തിനെ തനിക്ക് പകരം ലൈറ്റ് ബോയിയാക്കി തുടങ്ങിയ തൊഴിലില്‍ നിന്ന് ഇന്ന് കേരളത്തിലെ എണ്ണം പറഞ്ഞ വിവാഹ വീഡിയോ ചിത്രീകരണത്തിന്റെ തലതൊട്ടപ്പനായി അരുണിനെ മാറ്റിയത് കാലം കാത്തുവച്ചൊരു അനിവാര്യമായ സമ്മാനമാണ്.

രഞ്ജുവെന്ന കൂട്ടുകാരി തുടക്കക്കാരനായ അരുണെന്ന ചെറുപ്പക്കാരന് പുതിയൊരു പാത തുറന്ന് കൊടുത്തതോടെ ചെയ്ത ആ കല്ല്യാണ വീഡിയോ മനോഹരമാക്കാന്‍ അരുണ്‍ എഡിറ്റിംഗില്‍ പുതുമ വേണമെന്ന് തീരുമാനിച്ചു. ഒരു തുടക്കക്കാരന്റെ ആഗ്രഹമായിരുന്നില്ലത്, മറിച്ച് ആത്മാര്‍ഥതയും ചെയ്യുന്ന തൊഴിലിനോടുള്ള പ്രണയവുമാണ് അത്തരത്തില്‍ മാറി ചിന്തിക്കാന്‍ അരുണിനെ പ്രേരിപ്പിച്ചത്. മെട്രോക്‌സ് വീഡിയോ കാര്‍ഡുകള്‍ കേരളത്തില്‍ വിജയം കണ്ടു തുടങ്ങുന്ന സമയമായിരുന്നത്. അങ്ങനെ അത്തരത്തിലൊരാളെ കണ്ടുപിടിച്ച് എഡിറ്റിംങ് നടത്തിയ രഞ്ജുവിന്റെ കല്ല്യാണ വീഡിയോ നാട്ടില്‍ ഹിറ്റാകുന്നതും അതുവഴി ലഭിച്ച താരപരിവേഷവും ഈ രംഗത്ത് തന്നെ തുടരാന്‍ അരുണിന് പ്രേരണയായിത്തീരുകയായിരുന്നു.

തുടര്‍ന്നിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത തകര്‍പ്പന്‍ വിവാഹ വീഡിയോകള്‍ അരുണിന്റെ മേല്‍നോട്ടത്തില്‍ പുറത്തു വരികയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം തിരുവന്തപുരം കഴക്കൂട്ടത്തെ ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ താനാദ്യം ക്യാമറാ വര്‍ക്ക് ചെയ്ത, തന്നെ ഈ വിജയത്തിന്റെ അമരക്കാരനാകാന്‍ കാരണമായ ആ പഴയ സുഹൃത്ത് രഞ്ജുവിനെയും കുടുംബത്തെയും കണ്ടുമുട്ടി. പരസ്പരം താങ്ങും തണലുമാകുന്ന, ഒന്നും ഇല്ലായ്മയില്‍ നിന്നും വിജയത്തിന്റെ തേരിലേക്ക് തന്നെ കൈപിടിച്ച് ഉയര്‍ത്തിയ മാലാഖയല്ലേ ശരിക്കും ഈ രഞ്ജു എന്ന് അരുണ്‍ ഇന്നു ചിന്തിക്കുന്നു. അതേ അങ്ങനെ വിശ്വസിക്കാനാണ് ദൃഡനിശ്ചയവും മനോവീര്യവും കൈമുതലാക്കി ജീവിതത്തെ കരുപ്പിടിപ്പിച്ച അരുണിഷ്ട്ടപ്പെടുന്നതും.നേരിട്ടറിയാവുന്ന ആളായത് കൊണ്ടും ഒരു തുടക്കക്കാരനെന്ന നിലയിലും അന്ന് രഞ്ജുവും കുടുംബവും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് ഇന്നു നമ്മള്‍ കാണുന്ന അരുണെന്ന ചെറുപ്പക്കാരന്റെ വിജയത്തിന്റെ തുടക്കം. എത്ര മനോഹരവും സഹകരണ മനോഭാവത്തോടെയുമാണ് അന്നവര്‍ തന്നോട് ഇടപെട്ടതെന്ന് അരുണ്‍ ഓര്‍മ്മിക്കുന്നു. സൗഹൃദമെന്നാല്‍ ഇങ്ങനെയാവണം അതിന് ഓര്‍ക്കുന്തോറും വീര്യം കൂടുന്ന കറ കളഞ്ഞ സ്‌നേഹത്തിന്റെ മാന്ത്രിക സ്പര്‍ശമുണ്ടാവണം.

ആകസ്മികമായി സംഭവിച്ച ഒന്ന് ജീവിതത്തിന്റെ ശ്വാസവും താളവുമായി മാറുന്ന കാഴ്ച്ച എത്ര സുന്ദരമാണ്. വെറുമൊരു 'ഹായ് ബൈ'യിലൊതുങ്ങുന്ന ഇന്നത്തെ പല സൗഹൃദങ്ങള്‍ക്കും ഇവരെ മാതൃകയാക്കാവുന്നതാണ്. സ്വയം എരിഞ്ഞ് പ്രകാശം പടര്‍ത്തുന്ന മെഴുകുനാളം പോല്‍ അതില്‍ ത്യാഗവും വിട്ടു വീഴ്ച്ചകള്‍ക്കും സ്ഥാനം ഉണ്ടാകണം. എങ്കിലേ സ്‌നേഹത്തിന്റെ പ്രകാശം അതിന്റെ എല്ലാ അര്‍ഥത്തിലും വ്യാപിക്കൂ. കറകളഞ്ഞ ഈ സൗഹൃദം ഇക്കാര്യങ്ങള്‍ നമ്മെ എന്നും ഓര്‍മ്മപ്പെടുത്തും.


More from this Section

Highlights

രഞ്ജുവെന്ന കൂട്ടുകാരി തുടക്കക്കാരനായ അരുണെന്ന ചെറുപ്പക്കാരന് പുതിയൊരു പാത തുറന്ന് കൊടുത്തതോടെ ചെയ്ത ആ കല്ല്യാണ വീഡിയോ മനോഹരമാക്കാന്‍ അരുണ്‍ എഡിറ്റിംഗില്‍ പുതുമ വേണമെന്ന് തീരുമാനിച്ചു. ഒരു തുടക്കക്കാരന്റെ ആഗ്രഹമായിരുന്നില്ലത്, മറിച്ച് ആത്മാര്‍ഥതയും ചെയ്യുന്ന തൊഴിലിനോടുള്ള പ്രണയവുമാണ് അത്തരത്തില്‍ മാറി ചിന്തിക്കാന്‍ അരുണിനെ പ്രേരിപ്പിച്ചത്...