undefined

ഓസ്കാർ അവാർഡ് : ഫ്രാൻസിസ് മക്ഡോർമണ്ട് നടി, ഗാരി ഓൾഡ്മാൻ നടൻ ; മികച്ച ചിത്രം 'ദ ഷെയ്പ് ഓഫ് വാട്ടർ'

ഓസ്കാർ അവാർഡ് : ഫ്രാൻസിസ് മക്ഡോർമണ്ട് നടി, ഗാരി ഓൾഡ്മാൻ നടൻ ; മികച്ച ചിത്രം ദ ഷെയ്പ് ഓഫ് വാട്ടർ

Highlights

  • 90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി 'ഷെയ്പ് ഓഫ് വാട്ടർ'. മികച്ച ചിത്രവും സംവിധായകനുമുൾപ്പെടെ നാല് ഓസ്കറുകൾ നേടിയ ചിത്രത്തിന് തന്നെയാണ് സംഗീതത്തിനും പ്രൊഡക്ഷൻ ഡിസൈനുമുള്ള പുരസ്കാരങ്ങളും

90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി 'ഷെയ്പ് ഓഫ് വാട്ടർ'. മികച്ച ചിത്രവും സംവിധായകനുമുൾപ്പെടെ നാല് ഓസ്കറുകൾ നേടിയ ചിത്രത്തിന് തന്നെയാണ് സംഗീതത്തിനും പ്രൊഡക്ഷൻ ഡിസൈനുമുള്ള പുരസ്കാരങ്ങളും. മെക്സിക്കൻ സ്വദേശിയായ ഗില്യർമോ ദെൽ തോറോയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 12 നാമനിർദേശങ്ങൾ നേടി 'ദ് ഷെയ്പ് ഓഫ് വാട്ടർ' പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

അതേസമയം, 'ഡാർക്കസ്റ്റ് അവറി'ലെ അഭിനയത്തിന് ഗാരി ഓൾ‍ഡ്മാൻ മികച്ച നടനായും 'ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യിലെ അഭിനയത്തിന് ഫ്രാൻസിസ് മക്‌ഡോർമണ്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫർ നോലന്റെ 'ഡൻകിർക്' മൂന്നു പുരസ്കാരങ്ങളും 'ബ്ലേ‍ഡ് റണ്ണർ 2049' ഉം 'ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യും രണ്ടു പുരസ്കാരങ്ങൾ വീതവും നേടി. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനും ഫിലിം എഡിറ്റിങ്ങിനുമുള്ള പുരസ്കാരങ്ങളാണു ഡൻകിർക്ക് സ്വന്തമാക്കിയത്. ഛായാഗ്രഹണത്തിനും വിഷ്വൽ ഇഫെക്റ്റ്സിനുമുള്ള പുരസ്കാരങ്ങൾ ബ്ലേഡ് റണ്ണറിനും ലഭിച്ചു. എന്നാൽ മകിച്ച നടിയും സഹനടനുമടക്കമുള്ള പ്രധാന പുരസ്കാരങ്ങളാണ് 'ത്രീ ബിൽബോർഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി' സ്വന്തമാക്കിയത്. ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിലായിരുന്നു പുരസ്കാരപ്രഖ്യാപനം. ജിമ്മി കിമ്മലായിരുന്നു അവതാരകൻ.

പ്രധാന പുരസ്കാരങ്ങൾ: ‍

മികച്ച ചിത്രം 'ദ് ഷെയ്പ് ഓഫ് വാട്ടർ' ∙ മികച്ച നടി ഫ്രാൻസിസ് മക്‌ഡോർമണ്ട് – ചിത്രം: ത്രീ ബിൽബോർഡ്‌സ് ∙ മികച്ച നടൻ – ഗാരി ഓൾഡ്മാൻ – ചിത്രം: ഡാർക്കസ്റ്റ് അവർ ∙ മികച്ച സംവിധായകൻ – ഗില്യർമോ ദെൽ തോറോ – ചിത്രം: ദ് ഷെയ്പ് ഒാഫ് വാട്ടർ) ∙ ഒറിജിനൽ സംഗീതം – റിമംബർ മീ – ചിത്രം: കൊക്കോ ∙ ഒറിജിനൽ സ്കോർ – ദ് ഷെയ്പ് ഓഫ് വാട്ടർ – സംവിധാനം: അലക്സാൻഡറെ ഡെസ്പ്ലാറ്റ് ∙ ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049 – സംവിധാനം: റോജർ എ. ഡീകിൻസ് ∙ ഒറിജിനൽ സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട് – തിരക്കഥാകൃത്ത്: ജോർദാൻ പീലേ ∙

അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം – തിരക്കഥ: ജെയിംസ് ഐവറി ∙ ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ് – സംവിധാനം: ക്രിസ് ഓവർടൺ, റേച്ചൽ ഷെൻടൻ ∙ ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽ ∙ ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ചിത്രം: ഡൻകിർക്ക് ∙ വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ 2049 – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ ∙ മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം: ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ ∙ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ – സംവിധാനം: ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ് ∙ മികച്ച സഹനടി – അലിസൺ ജാനി – ചിത്രം: ഐ ടാനിയ

More from this Section

Highlights

  • 90–ാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി 'ഷെയ്പ് ഓഫ് വാട്ടർ'. മികച്ച ചിത്രവും സംവിധായകനുമുൾപ്പെടെ നാല് ഓസ്കറുകൾ നേടിയ ചിത്രത്തിന് തന്നെയാണ് സംഗീതത്തിനും പ്രൊഡക്ഷൻ ഡിസൈനുമുള്ള പുരസ്കാരങ്ങളും