undefined

വാട്സ് ആപ് വഴി ഇനി പണവുമയക്കാം: ഇന്ത്യൻ ടെലികോം രംഗം കാത്തിരുന്ന പേയ്മെന്റ് സംവിധാനവുമായി വാട്സ് ആപ് രംഗത്ത്

വാട്സ് ആപ് വഴി ഇനി പണവുമയക്കാം: ഇന്ത്യൻ ടെലികോം രംഗം കാത്തിരുന്ന പേയ്മെന്റ് സംവിധാനവുമായി വാട്സ് ആപ് രംഗത്ത്

Highlights

  • കേന്ദ്രസർക്കാർ അവതരിപ്പിച്ച യു.പി.​ഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്​സ്​ ആപ്​ പേയ്മെന്‍റ് എന്ന പണമിടപാട് സംവിധാനം പ്രവര്‍ത്തിക്കുക
  • ചാറ്റ് ചെയ്യുന്നതിനൊപ്പം വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പണം അയക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത

കിടുക്കൻ ഫീച്ചറുമായി വാട്ട്സ് ആപ്. വളരെ പെട്ടെന്ന് തന്നെ പണമയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറിന് വാട്സ് ആപ് തുടക്കം കുറിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ അവതരിപ്പിച്ച യു.പി.​ഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്​സ്​ ആപ്​ പേയ്മെന്‍റ് എന്ന പണമിടപാട് സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചാറ്റ് ചെയ്യുന്നതിനൊപ്പം വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പണം അയക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. യുപിഐ മുഖേന നിങ്ങളുടെ വാട്സ് ആപ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇതിന് വേണ്ടത്. സാധാരണ ഗതിയില്‍ പേമെന്‍റ് ആപുകള്‍ വഴി പണം വിനിമയം ചെയ്യുന്ന രീതിയല്ല വാട്സ് ആപിൽ ഉള്ളത്. വാട്സ് ആപ് വഴി പണം കൈമാറുമ്പോള്‍ യുപിഐയില്‍ നിന്ന് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പോകുക. ആര്‍ക്കാണോ ലഭിക്കേണ്ടത് അയാളുടെ ഫോണ്‍ നമ്പര്‍ മാത്രം മതിയാകും എന്നതാണ് ഏറ്റവും മികച്ച ഗുണമായി വിലയിരുത്തപ്പെടുന്നത്.

ബാങ്ക് അക്കൗണ്ടിനൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ തന്നെയാണ് വാട്സ് ആപും വേണ്ടതെന്ന് മാത്രം. വാട്സ് ആപിന്‍റെ ലേറ്റസ്റ്റ് വേര്‍ഷനായ 2.18.46 ലാണ് പേമെന്‍റ് സംവിധാനം ലഭിക്കുക. ലേറ്റസറ്റ് വേഷന്‍ അല്ലേങ്കില്‍ ഗൂഗിള്‍ സ്റ്റോറില്‍ എത്തി അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റ് ആയാല്‍ വാട്സ് ആപ് തുറന്ന് സെറ്റിങ്ങ്സില്‍ പോയി അവിടെ പേമെന്‍റ് എന്ന ഓപ്ഷന്‍ കാണും. അത് ഓപണ്‍ ആക്കുകയും ആക്സപ്റ്റ് ചെയ്യുകയും ചെയ്യുക. പിന്നീട് നിങ്ങള്‍ പണം അയക്കാനും സ്വീകരിക്കാനും വേണ്ട ബാങ്ക് ഏതെന്ന് ആഡ് ചെയ്യാം. ബാങ്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ വാട്സ് ആപുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് അപ്പോള്‍ വരും. ഉടന്‍ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കണം. നിങ്ങള്‍ക്ക് യുപിഐ പിന്‍ ഇല്ലെങ്കില്‍ ഒരു പുതിയ യുപിഐ പിന്‍ ഉണ്ടാക്കുക. തുടര്‍ന്ന് എസ്എംഎസ് ആയി നിങ്ങള്‍ക്ക് ഒരു വണ്‍ ടൈം പാസ്വേര്‍ഡ് ലഭിക്കും. തുടര്‍ന്ന് ആറക്കമുള്ള യുപിഐ പിന്‍ നിര്‍മ്മിക്കുക. ഇതോടെ പണമിടപാട് നടത്താന്‍ സാധിക്കും.

കൈമാറേണ്ട തുക ടൈപ്പ് ചെയ്ത് യുപിഐ പിന്‍ നല്‍കുന്നതോടെ മറ്റൊരാളുടെ അക്കൗണ്ടില്‍ പണം എത്തിക്കോളും. ആന്‍ഡ്രോയിഡില്‍ മാത്രം അതേസമയം ഐഒഎസിൽ ഈ സംവിധാനം ലഭ്യമാകില്ല. പണം അയക്കേണ്ടുന്ന ആളുടെ കോണ്‍ടാക്റ്റ് എടുക്കുക. അറ്റാച്ച്മെന്‍റ് ഐക്കണില്‍ പേമെന്‍റ് എന്ന ഓപ്ഷന്‍ ക്സിക്ക് ചെയ്യുക. ഒന്നിനും 5000 നും ഇടയിലുള്ള ഏത്ര തുകയും നിങ്ങള്‍ക്ക് അയയ്ക്കാം. പണം എന്‍റര്‍ ചെയ്ത് കഴിഞ്ഞാല്‍ തുടര്‍ന്ന് യുപിഐ പിന്‍ നല്‍കുക. മെസേജ് പോലെ തന്നെ പേമെന്‍റ് അവര്‍ക്ക് കിട്ടിയെങ്കില്‍ ഡബിള്‍ ക്ലിക്ക് കാണിക്കും. പണം പോയതിന് ബാങ്ക് വഴി മെസേജും ലഭിക്കും.

More from this Section

Highlights

  • കേന്ദ്രസർക്കാർ അവതരിപ്പിച്ച യു.പി.​ഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്​സ്​ ആപ്​ പേയ്മെന്‍റ് എന്ന പണമിടപാട് സംവിധാനം പ്രവര്‍ത്തിക്കുക
  • ചാറ്റ് ചെയ്യുന്നതിനൊപ്പം വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് പുതിയ സംവിധാനം വഴി പണം അയക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത