undefined

ഈ വര്‍ഷത്തോടെ വെസ്റ്റ് ബംഗാള്‍ നെറ്റ് വര്‍ക്ക് ജിയോ കൈയടക്കുമെന്നു മുകേഷ് അംബാനി

ഈ വര്‍ഷത്തോടെ വെസ്റ്റ് ബംഗാള്‍ നെറ്റ് വര്‍ക്ക് ജിയോ കൈയടക്കുമെന്നു മുകേഷ് അംബാനി

Highlights

വെസ്റ്റ് ബംഗാള്‍ നെറ്റ്‌വര്‍ക്ക് 2018 ല്‍ കയ്യടക്കുമെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി. ജിയോ നെറ്റ് വര്‍ക്ക് ബംഗാള്‍ ജനതയിലേക്ക് നൂറു ശതമാനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

വെസ്റ്റ് ബംഗാള്‍ നെറ്റ്‌വര്‍ക്ക് 2018 ല്‍ കയ്യടക്കുമെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി. ജിയോ നെറ്റ് വര്‍ക്ക് ബംഗാള്‍ ജനതയിലേക്ക് നൂറു ശതമാനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാെത ബിസിനസ് ഇതര കാര്യങ്ങള്‍ക്കായി 5000 കോടി രൂപ ഇവിടെ നിക്ഷേപം നടത്തുമെന്നും ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന മുകേഷ് അംബാനി വ്യക്തമാക്കി.

ഇലക്ട്രോണിക് വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായി ബംഗാളില്‍ പുതിയൊരു സംരംഭം തുടങ്ങുമെന്നും മുകേഷ് വ്യക്തമാക്കി. 1,000 നഗരങ്ങളിലും , 39,000 ഗ്രാമ പ്രദേശങ്ങളിലും ഇപ്പോള്‍ ജിയോ നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബംഗാളിനെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന ഒരു പ്രോജക്റ്റാണ് സ്വപ്നത്തില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 2019 ല്‍ ബംഗാളിലെ എല്ലാ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുമായും ആശുപത്രികളുമായും ജിയോ കണക്റ്റ് ചെയ്യുമെന്നും മുകേഷ് വ്യക്തമാക്കി.

സംസ്ഥാനത്തെ 5 ജില്ലകളില്‍ ഡിജിറ്റല്‍ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോ 4 ജി ഫോണുകള്‍ സൗജന്യമായി 2019 നുള്ളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 5000 കോടി രൂപ നിക്ഷേപം നടത്തുന്നത് വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറ്ഞ്ഞു.

2015 ലെ ഉച്ചകോടിയിലും താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് അംബാനി പറഞ്ഞു. രണ്ട് വര്‍ഷങ്ങളിലായി 15,000 കോടി രൂപയുടെ നിക്ഷേപം തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുകേഷ് അംബാനി പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും, സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നതിനായി തങ്ങളുടെ കമ്പനി ഇത്തരം കാര്യങ്ങളിലും നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.


More from this Section

Highlights

വെസ്റ്റ് ബംഗാള്‍ നെറ്റ്‌വര്‍ക്ക് 2018 ല്‍ കയ്യടക്കുമെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി. ജിയോ നെറ്റ് വര്‍ക്ക് ബംഗാള്‍ ജനതയിലേക്ക് നൂറു ശതമാനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...