undefined

മാൽവെയറുകൾ കടന്നു കൂടി: അറുപതോളം ഗെയിമുകൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

മാൽവെയറുകൾ കടന്നു കൂടി: അറുപതോളം ഗെയിമുകൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

Highlights

  • പോർണോഗ്രാഫിക് മാൽവെയറുകൾ കടന്നു കൂടിയതിനെത്തുടർന്ന് കുട്ടികൾക്കായുള്ള അറുപതോളം ഗെയിമുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

പോർണോഗ്രാഫിക് മാൽവെയറുകൾ കടന്നു കൂടിയതിനെത്തുടർന്ന് കുട്ടികൾക്കായുള്ള അറുപതോളം ഗെയിമുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. 'അഡൾറ്റ്സ്വയ്ൻ' എന്ന മാൽവെയർ ഗെയിമുകൾ ഡൗൺലോഡ് ചെയ്യുന്നതിനിടെ സ്ഥിരമായി കടന്നു വരുന്നതായി ഇസ്രായേലിലുള്ള ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ എന്ന സ്ഥാപനം കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിൾ ഈ ​ഗെയിമുകൾ നീക്കം ചെയ്തത്.

പരസ്യം പോലെ ​ഗെയിം ഡൗൺലോഡ് ചെയ്യുന്നവരെ ലക്ഷ്യം വച്ച് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്ന ഇവ പിന്നീട് വ്യാജ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശം കൊടുക്കുന്നതായും കണ്ടെത്തിയിരുന്നു. പണം കൊടുത്താൽ ലഭ്യമാകുന്ന മറ്റ് സൈറ്റുകളുടെ പരസ്യവും ഇത്തരം ​ഗെയിമുകൾ സ്വന്തമാക്കുന്നതിലൂടെ ഉപയോക്താവിനെ തേടി എത്തുന്നു.

ഇത്തരം ​ഗെയിമുകൾ ഏകദേശം 3 മുതൽ 7 മില്യൺ തവണയിലധികം ഡൗൺലോഡ് ചെയ്യപ്പെട്ടതായി ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ പറയുന്നു. വ്യക്തിഗത വിവരങ്ങളും സുരക്ഷയും നാമാവശേഷമാക്കാൻ കഴിയുന്ന ഇത്തരം ​ഗെയിമുകൾ ​ഗൂ​ഗിൾ ഉപയോക്താക്കളുടെ സുരക്ഷയെ കരുതി നീക്കം ചെയ്തതായും ചെക്ക് പോയിന്റ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇത്തരം ​ഗെയിമുകൾ നിർമ്മിച്ചവരെ നീക്കം ചെയ്യുകയും ​ഗെയിമുകൾ എന്നെന്നേക്കുമായി പിൻവലിച്ചതായും ​ഗൂഗിൾ വ്യക്തമാക്കി. ഈ ഗെയിമുകൾ കണ്ടെത്തി നീക്കം ചെയ്യാൻ സഹായിച്ച ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ സ്ഥാപനത്തോടും ​ഗൂഗിൾ നന്ദി അറിയിച്ചു.

More from this Section

Highlights

  • പോർണോഗ്രാഫിക് മാൽവെയറുകൾ കടന്നു കൂടിയതിനെത്തുടർന്ന് കുട്ടികൾക്കായുള്ള അറുപതോളം ഗെയിമുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു