undefined

ജിയോ ജിഗാ ഫൈബർ: സെക്കൻഡിൽ ഒരു ജി ബി വേഗതയുമായി ജിയോ എത്തുന്നു

ജിയോ ജിഗാ ഫൈബർ: സെക്കൻഡിൽ ഒരു ജി ബി വേഗതയുമായി ജിയോ എത്തുന്നു

Highlights

വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും.

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് രംഗപ്രവേശം ചെയ്ത് റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോയുടെ പുതിയ ഉദ്യമമായ ജിയോ ജിഗാ ഫൈബര്‍ (Jio Giga Fiber) അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന കമ്പനിയുടെ 41 ാമത് വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് റിലയന്‍സ് ജിയോ അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സർവ്വീസായ ജിയോ ജിഗാ ഫൈബർ പ്രഖ്യാപിച്ചത്.

ഇന്റർനെറ്റ് സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 1,100 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ജിയോഫൈബർ ലഭ്യമാകുക. വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും. അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും.

ഓഗസ്റ്റ് 15 മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കും. സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്കിനുണ്ടാകുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കും. വീടുകള്‍ ചെറു വ്യവസായങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ജിയോ ആവിഷ്‌കരിക്കുന്നത്.

More from this Section

Highlights

വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും.