undefined

22 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ക്ലാസിക്ക് ലുക്കുമായി ജാവ

22 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ക്ലാസിക്ക് ലുക്കുമായി ജാവ

Highlights

ജാവയുടെ ത്രീഡി ചിത്രം കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഡിസംബറോടെ ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ കൈമാറുമെന്ന് കമ്പനി. 22...

ജാവയുടെ ത്രീഡി ചിത്രം കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഡിസംബറോടെ ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ കൈമാറുമെന്ന് കമ്പനി.

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജാവ വീണ്ടും വിപണിയില്‍ എത്തിയിരിക്കുന്നത്. വിപണിയില്‍ എത്തിയതോടെ ജാവയുടെ ഓരോ നീക്കങ്ങളും ആരാധകര്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജാവയുടെ ത്രീഡി ചിത്രം കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് ഏതാനും നിമിഷംകൊണ്ട് ആരാധകരും ഏറ്റെടുത്തു. അടുത്തിടെയാണ് ഫേസ്ബുക്ക് ത്രീഡി ചിത്രങ്ങള്‍ ന്യൂസ് ഫീഡില്‍ ഷെയര്‍ ചെയ്യുന്നതിനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. പുതിയ ഫീച്ചര്‍ എത്തിയതോടെ ത്രീഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഡെപ്ത്തും മൂവ്‌മെന്റുമുള്ള ഫോട്ടോകള്‍കൊണ്ട് ന്യൂസ് ഫീഡ് നിറയ്ക്കുകയാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വെച്ചിരിക്കുന്നതും. ത്രീഡി ഫോട്ടോകളുടെ മാറ്റ് കൂട്ടാനുള്ള സൗകര്യവും ഇതിലുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

More from this Section

Highlights

ജാവയുടെ ത്രീഡി ചിത്രം കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഡിസംബറോടെ ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ കൈമാറുമെന്ന് കമ്പനി. 22...