undefined

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു.

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു.

Highlights

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയും പുതിയ...

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയും പുതിയ ഡ്യൂക്ക് 125 ലഭ്യമാകും. 1.18 ലക്ഷം രൂപയാണ് വില. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ 125 ശ്രേണിയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കെടിഎം ഡ്യൂക്ക് ഇന്ത്യയിലേക്ക് എത്തിയത്. ഇതില്‍ വിജയം കാണാനും കമ്പനിക്ക് സാധിച്ചു.

125 സിസിയുള്ള കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നു ഇത്രനാളും കെടിഎം കരുതി. അതുകൊണ്ടാണ് 200 ഡ്യൂക്ക്, 390 ഡ്യൂക്ക്, RC200, RC390, 250 ഡ്യൂക്ക് അവതാരങ്ങള്‍ നിരനിരയായി ഇന്ത്യന്‍ നിരത്തുകളിലെത്തിയപ്പോഴും 125 ഡ്യൂക്കിനെ കമ്പനി നിരത്തിലെത്തിച്ചിരുന്നില്ല. ആ ശ്രേണികൂടി ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ കുഞ്ഞന്‍ ഡ്യൂക്കിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

More from this Section

Highlights

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് കുഞ്ഞന്‍ ഡ്യൂക്കിനെ കെടിഎം അവതരിപ്പിച്ചു. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയും പുതിയ...