undefined

മഹീന്ദ്രയുടെ പ്രീമിയം എസ് യു വിയുടെ പേര് അല്‍ടുറാസ്

Highlights

സാങ്‌യോങ് റെക്‌സ്‌ടോണിനെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇന്‍ഫെര്‍നോ എന്നാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇപ്പോള്‍...

സാങ്‌യോങ് റെക്‌സ്‌ടോണിനെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇന്‍ഫെര്‍നോ എന്നാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല എന്ന് കമ്പനി തന്നെ അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പ്രീമിയം എസ് യു വിയുടെ പേര് അല്‍ടുറാസ് എന്നാണ് കമ്പനി അറിയിച്ചത്. ഈ മാസം 19 ന് വാഹനം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും 24 ലേയ്ക്ക് മാറ്റിയതായും കമ്പനി അറിയിച്ചു. എംപിവി (മള്‍ട്ടി പര്‍പസ് വെഹിക്കിള്‍) ശ്രേണിയില്‍ ഇന്നോവയും കൈയ്യടക്കിയിരിക്കുന്ന സ്ഥാനം തന്നെയാണ് അല്‍ടുറാസിലൂടെ മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നതും. ടൊയോട്ടയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ പലകുറി ശ്രമങ്ങള്‍ മഹീന്ദ്ര നടത്തിയിരുന്നു.

പുതിയ പ്രീമിയം എസ് യു വിക്കു പേരു തെരഞ്ഞെടുക്കുമ്പോള്‍ പതിവു ശൈലി കൈവിടുമെന്നു മഹീന്ദ്ര തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ ഗതിയില്‍ അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയും 'ഒ' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന വിധത്തിലുമാണു കമ്പനി എസ് യു വികള്‍ക്കു പേരു നിശ്ചയിക്കാറുള്ളത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്തു പേരിടുന്ന രീതി 2011-ല്‍ വിപണിയിലെത്തിയ 'എസ് യു വി 500' മുതലാണു മഹീന്ദ്ര സ്വീകരിച്ചത്. തുടര്‍ന്ന് വിപണിയിലെത്തിയ ടിയുവി 300, കെയുവി 100 എന്നിവയിലും കമ്പനി ഇതേ ശൈലി പിന്തുടരുകയായിരുന്നു.

More from this Section

Highlights

സാങ്‌യോങ് റെക്‌സ്‌ടോണിനെ അടിസ്ഥാനമാക്കി മഹീന്ദ്ര പുറത്തിറക്കുന്ന എസ് യു വിയുടെ പേര് ഇന്‍ഫെര്‍നോ എന്നാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇപ്പോള്‍...